തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ. സംസ്ഥാനത്ത് ഇന്നലെ 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഈ മാസം 13നും റെക്കോർഡ് ഉപഭോഗമായിരുന്നു. അന്ന് 10.0302 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. അന്നത്തെ ഉപയോഗത്തെക്കാൾ നേരിയ വർദ്ധനയാണ് ഇന്നലെ ഉണ്ടായത്. നിലവിൽ അനുഭവപ്പെടുന്ന കടുത്ത ചൂടാണ് വൈദ്യുതി ഉപഭോഗത്തിന്റെ വർദ്ധനവിനും കാരണമായിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ രേഖപ്പെടുത്തിയ 9.230 കോടി യൂണിറ്റായിരുന്നു ഇതുവരെയുള്ള സർവ്വകാല റെക്കോർഡ്. എന്നാൽ ഈ വർഷം ഏപ്രിലിൽ ആ റെക്കോർഡ് മറികടന്നു. 13ലെ റെക്കോർഡാണ് ഇന്നലെ മറികടന്നത്. കഴിഞ്ഞ ഏപ്രിലിൽ ഉപയോഗിച്ചതിനെക്കാൾ ഏതാണ്ട് എട്ട് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ ഏപ്രിലിൽ കേരളം ഉപയോഗിച്ചത്.
Discussion about this post