തിരുവനന്തപുരം : വന്ദേ ഭാരത്തിന്റെ കേരളത്തിലെ ആദ്യ ഓട്ടത്തിൽ പ്രാധാനമന്ത്രി നരേന്ദ്ര മോദിയും യാത്ര ചെയ്തേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഫ്ലാഗ് ഓഫിന് ശേഷം തിരുവനന്തപുരം മുതൽ കൊല്ലം വരെ പ്രധാനമന്ത്രി യാത്ര ചെയ്യുന്നത് പരിഗണനയിലാണെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആദ്യ ദിവസം പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യാനുളള കുട്ടിളെ തിരഞ്ഞെടുക്കാൻ പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ റെയിൽവേ പെയിന്റിങ്, ഉപന്യാസ കവിതാരചന മത്സരങ്ങൾ റെയിൽവേ നടത്തി. മത്സരം നിരീക്ഷിക്കാൻ റെയിൽവേ ഡിവിഷണൽ മാനേജർ സച്ചീന്ദർ മോഹൻ ശർമ സ്കൂളിൽ നേരിട്ടെത്തി. പ്രധാനമന്ത്രിയുടെ യാത്രയെപ്പറ്റി അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.
സുരക്ഷ വിലയിരുത്തി എസ്.പി.ജിയാണ് പ്രധാനമന്ത്രിയുടെ യാത്രയുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. എന്നാൽ മത്സരത്തിൽ വിജയിക്കുന്നവർക്ക് പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യാനും സംവദിക്കാനും അവസരം ലഭിക്കുമെന്ന് സ്കൂൾ അധികൃതർ മാതാപിതാക്കളെ വാട്സ്ആപ്പിൽ അറിയിച്ചിരുന്നു.
Discussion about this post