തിരുവനന്തപുരംL കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാമത്തെ ട്രയൽ റൺ ബുധനാഴ്ച നടക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയായിരിക്കും നാളെ ട്രയൽ റൺ നടത്തുക. കാസർകോട് വരെ സർവ്വീസ് നീട്ടിയതായി റെയിൽവേമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ ട്രയൽ റൺ കാസർകോട് വരെ നടത്തുന്നത്.
നാളെ പുലർച്ചെ 5.10 നായിരിക്കും വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. എത്ര മണിക്കൂർ കൊണ്ട് കാസർകോട് എത്തുമെന്നും ഒന്നാം ട്രയൽ റണ്ണുമായി താരതതമ്യപ്പെടുത്തി വിവിധ സ്റ്റേഷനുകളിൽ എപ്പോഴൊക്കെ എത്തിച്ചേരും എന്നിങ്ങനെയുള്ള കാര്യങ്ങളിൽ രണ്ടാം ട്രയൽ റൺ കഴിയുന്നതോടെ കൂടുതൽ വ്യക്തത കൈവരും. വന്ദേഭാരതിൻറെ കേരളത്തിലെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.25ാം തിയതിയാകും വന്ദേ ഭാരത് നരേന്ദ്രമോദി കേരളത്തിന് സമർപ്പിക്കുകെയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.
കേരളത്തിൽ വന്ദേഭാരതിന്റെ വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്‌കരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഒന്നരവർഷത്തിനുള്ളിൽ വേഗം 110 കിലോമീറ്റർ കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാ ംഘട്ടത്തിൽ 130 കിേേലാമീറ്ററായിരിക്കും വോഗത. ഇതിനായി ഭൂമി ഏറ്റെടുക്കും. ഭാവിയിൽ 160 കിലോമീറ്റർ കൈവരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുമെന്നും റെയിൽവേമന്ത്രി പ്രഖ്യാപനം നടത്തി.
Discussion about this post