Monday, September 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ ആശ്വാസം കണ്ടെത്തുന്നത് ഐസ് വാട്ടറിലാണോ, എങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കൂ

by Brave India Desk
Apr 20, 2023, 12:01 pm IST
in Health
Share on FacebookTweetWhatsAppTelegram

മലയാളികള്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ചൂടാണ് ഇപ്പോള്‍ കേരളത്തില്‍. പകലും രാത്രിയും ഒരുപോലെ വെന്തുരുകുമ്പോള്‍ ആശ്വാസത്തിനായി വേനല്‍മഴ ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും. പകല്‍ പുറത്തിറങ്ങിയാല്‍ ദേഹം ചുട്ടുപൊള്ളുന്ന പ്രതീതിയാണ്. അകത്തളങ്ങളില്‍ തന്നെ അസഹിനീയമായ ചൂടാണ്. ഒപ്പം എത്ര വെള്ളം കുടിച്ചാലും ഒടുങ്ങാത്ത ദാഹവും. നിര്‍ജലീകരണം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു ഭാഗത്ത്. ഈ അവസ്ഥയില്‍ ആശ്വാസമാകുന്നത് ഐസ് വാട്ടറും ജ്യൂസും പഴങ്ങളുമൊക്കെയാണ്.

വേനല്‍ക്കാലത്ത് നിരന്തരം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. നിര്‍ജലീകരണം കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം വരെ സംഭവിച്ച വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് വെള്ളം കുടിക്കുന്നതില്‍ ഒരു മടിയും കാണിക്കരുത്. എന്നാല്‍ ഐസ് വാട്ടര്‍ അല്ലെങ്കില്‍ തണുപ്പിച്ച വെള്ളം കുടിക്കുന്നത് ചൂട് ശമിപ്പിക്കുന്നതിന് പ്രത്യേകമായി ഗുണം ചെയ്യുമോ?

Stories you may like

രണ്ടേ രണ്ട് മണിക്കൂർ,100 രൂപമാത്രം,സെർവിക്കൽ കാൻസർ സ്ഥിരീകരിക്കാം,ചെലവ് കുറഞ്ഞ കിറ്റ് വികസിപ്പിച്ച് എയിംസ്

കടൽ കാണാൻ പോകാം…തീരത്തെത്തുമ്പോൾ സന്തോഷം വരുന്നതിന് പിന്നിലെ ശാസ്ത്രം…

വെള്ളം കുടിക്കുന്നത് പോലെ തന്നെ കുടിക്കുന്ന വെള്ളത്തിന്റെ താപനിലയും വളരെ പ്രധാനമാണ്. കാരണം വെള്ളത്തിന്റെ താപനില ശരീരത്തില്‍ സ്വാധീനമുണ്ടാക്കുന്നുണ്ട്. ചൂടുകാലത്ത് ഐസ് വാട്ടര്‍ ശരിക്കും ആശ്വാസം തന്നെയാണ്. പക്ഷേ നാസാദ്വാരങ്ങള്‍ക്കും ദഹനവ്യവസ്ഥയ്ക്കും നമ്മുടെ നാഡീ വ്യവസ്ഥയ്ക്ക് പോലും ഐസ് വാട്ടര്‍ അത്ര നന്നല്ല.

തണുത്ത വെള്ളം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു

തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഒരു ഗവേഷണവും പറയുന്നില്ല. പക്ഷേ സ്ഥിരമായി തണുത്ത വെള്ളം ഉപയോഗിക്കാത്തവര്‍ തണുത്ത വെള്ളം കുടിക്കുന്നത് മൂലം താത്കാലികമായ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ചൂടുകാലാവസ്ഥയില്‍ തണുത്ത വെള്ളം കുടിക്കുന്നത് ശരീര താപനില കുറയ്ക്കാനും നിര്‍ജലീകരണം ഉണ്ടാകുന്നത് തടയാനും സഹായിക്കും.

പക്ഷേ ഐസ് വാട്ടര്‍ കുടിക്കുന്നത് അത്ര നല്ല ശീലമല്ല. കാരണം ഐസ് വാട്ടര്‍ കുടിക്കുമ്പോള്‍ ആന്തരിക താപനില പഴയ അവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കേണ്ടതായി വരുന്നു. കടുത്ത ചൂട് അനുഭവപ്പെടുന്ന അവസ്ഥയില്‍ കൂടുതല്‍ ഊര്‍ജ്ജം കൂടി ചിലവഴിക്കേണ്ടി വരുന്നത് ശരീരത്തിന് അത്ര നല്ലതല്ല. മാത്രമല്ല, വളരെ വേഗം ദഹന, ഉദര പ്രശ്‌നങ്ങള്‍ വരുന്ന ആളാണ് നിങ്ങളെങ്കില്‍ ഐസ് വാട്ടര്‍ അത്തരം പ്രശ്‌നങ്ങള്‍ ഒന്നുകൂടി വഷളാക്കും.

നാസാദ്വാരങ്ങള്‍ക്കും ഐസ് വാട്ടര്‍ നന്നല്ല

തണുത്ത വെള്ളം കുടിക്കുന്നത് മിക്കവര്‍ക്കും ഉള്ള ശീലമാണ്. അതുകൊണ്ട് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറില്ല. എന്നാല്‍ തണുത്ത വെള്ളം കുടിച്ചാല്‍ ചിലര്‍ക്ക് ജലദോഷം, അലര്‍ജി എന്നിവയുണ്ടാകാറുണ്ട്. അങ്ങനെയുള്ളവരില്‍ തണുത്ത വെള്ളവും ഐസ് വാട്ടറും മൂക്കൊലിപ്പും തൊണ്ടവേദനയും വര്‍ധിപ്പിക്കും. ചില ആളുകളില്‍ തണുത്ത വെള്ളം കുടിക്കുന്നത് തലവേദന ഉണ്ടാക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ചിലയാളുകളില്‍ തണുത്ത വെള്ളം കുടിക്കുന്നത് നാസാദ്വാരങ്ങളിലെ രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ ഇടയാക്കുമെന്ന് ഹൈദരാബാദിലെ യശോദ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായ ഡോ. വെങ്കിടേഷ് ബില്ലകാന്തി പറയുന്നു. ഇതുമൂലം മരവിപ്പും മൂക്കടപ്പും ഉണ്ടാകാം. തണുത്ത താപനിലയില്‍ മൂക്കിനുള്ളിലെ ശ്ലേഷ്മ സ്തരങ്ങളില് അസ്വസ്ഥതയുണ്ടാകുകയും അതുമൂലം കൂടുതല്‍ ശ്ലേഷ്മം ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുക മൂലമാണിതെന്ന് അദ്ദേഹം വിശദഗീകരിക്കുന്നു.

തണുത്ത വെള്ളം നാഡീവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു

തണുത്ത വെള്ളം നാഡീവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഐസ്‌ക്രീം കഴിക്കുമ്പോള്‍ തലച്ചോറില്‍ മരവിപ്പ് ഉണ്ടാകുന്നത് പോലെ ഐസ് വാട്ടര്‍ കുടിക്കുമ്പോഴും തലച്ചോറിന് മരവിപ്പ് ഉണ്ടാകാം. തണുത്ത താപനില, സുഷ്മനയിലെ സചേതനമായ നാഡികളെ ഉണര്‍ത്തുകയും അവ തലച്ചോറിലേക്ക് സിഗ്നലുകള്‍ അയക്കുകയും ചെയ്യുന്നത് കൊണ്ടുമാണ് തലവേദനയും തലയില്‍ മരവിപ്പും അനുഭവപ്പെടുന്നത്.

ധാരാളം തണുത്ത വെള്ളം കുടിക്കുമ്പോഴും തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോഴും താത്കാലികമായി രക്തക്കുഴലുകള്‍ ചുരുങ്ങുകയും അതുമൂലം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരം അവസ്ഥകളില്‍ ആളുകള്‍ക്ക് കുറച്ച് നേരത്തേക്ക് ബോധം നഷ്ടപ്പെടാം. സിന്‍കോപ് എന്നാണ് ഇതറിയപ്പെടുന്നത്. രക്തം സാധാരണനിലയില്‍ ഒഴുകിത്തുടങ്ങുമ്പോള്‍ അവര്‍ക്ക് ബോധം തിരികെ ലഭിക്കുകയും ചെയ്യും. എല്ലാവരിലും ഇത് ഉണ്ടായിക്കൊള്ളണമെന്നില്ല.

ദഹനേന്ദ്രിയ വ്യവസ്ഥയെ തണുത്ത വെള്ളം എങ്ങനെ സ്വാധീനിക്കുന്നു

ഐസ് വാട്ടര്‍ ഉള്‍പ്പടെയുള്ള ശിതീകരിച്ച പാനീയങ്ങള്‍ കുടിക്കുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങും. അത് ദഹനത്തെയും ബാധിക്കും. ഭക്ഷണം ദഹിപ്പിക്കുക എന്നതില്‍ നിന്നും ശരീരതാപനില ക്രമീകരിക്കുക, തണുത്ത വെള്ളത്തെ സംസ്‌കരിക്കുക എന്നതിലേക്ക് ശരീരത്തിന്റെ മുന്‍ഗണന മാറും. ഇത് ദഹനത്തെയും ദഹനത്തിനിടയിലെ പോഷകങ്ങളുടെ സ്വാഭാവിക ആഗിരണത്തെയും തടസ്സപ്പെടുത്തും.

മാത്രമല്ല തണുത്ത വെള്ളം കുടിക്കുന്നത് അന്നനാളത്തിലൂടെയുള്ള ഭക്ഷണത്തിന്റെ ചലനം കുറയാനും കാരണമാകും. ആമാശയത്തില്‍ നിന്നും ഭക്ഷണം കുടലില്‍ എത്തുമ്പോഴാണ് ദഹനം നടക്കുന്നത്. എന്നാല്‍ തണുത്ത വെള്ളം ഭക്ഷണത്തിന്റെ ഈ നീക്കം പതുക്കെയാക്കുന്നു. അതുമൂലം ദഹനവും വൈകുന്നു. എന്നാല്‍ അതുകൊണ്ട് ദഹനം നടക്കാതിരിക്കില്ല. ദഹനം വൈകുകയും അതുമൂലം മലബന്ധത്തിന് സാധ്യതയുണ്ടാകുകയും ചെയ്യും.

തണുത്ത വെള്ളം കുടിച്ചാല്‍ ചില ഗുണങ്ങളുമുണ്ട്

തണുത്ത വെള്ളവും ഐസ് വാട്ടറും കുടിക്കുന്നത് കൊണ്ട് ചില ഗുണങ്ങളും ഉണ്ട്. തണുത്ത ഒരു വ്യക്തിയുടെ വെള്ളം വ്യായാമം ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കും. ശരീരത്തിന്റെ ആന്തരിക താപനിലയും ഹൃദയമിടിപ്പിന്റെ നിരക്കും കുറയ്ക്കും. അതിലൂടെ കൂടുതല്‍ നേരം വ്യായാമം ചെയ്യാന്‍ സാധിക്കും.

ഏത് താപനിലയിലുള്ള വെള്ളം കുടിക്കുന്നതാണ് ശരീരത്തിന് നല്ലത്?

അങ്ങനെയൊരു കൃത്യമായ താപനില ഇല്ലെന്നുള്ളതാണ് വാസ്തവം. പ്രത്യേകിച്ച് ചൂടുകാലത്ത്. എങ്കിലും 16 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലുള്ള വെള്ളം കുടിക്കുകയാണ് അഭികാമ്യം. അത് തീരെ തണുത്തതോ ചൂടുള്ളതോ ആയ താപനിലയല്ല. മാത്രമല്ല ഒന്നോ രണ്ടോ ഗ്ലാസ് ഐസ് വാട്ടര്‍ കുടിക്കുന്നത് കൊണ്ട് ഒരു പ്രശ്‌നവും ഇല്ല. എന്നാല്‍ ഒരു ലിറ്റര്‍ ഐസ് വാട്ടര്‍ കുടിച്ചാല്‍ അത് ശരീരത്തിന് ദോഷം ചെയ്യും. തൊണ്ടവേദനയാണ് ഐസ് വാട്ടര്‍ കുടിച്ചാല്‍ ആദ്യമെത്തുന്ന ആരോഗ്യപ്രശ്‌നം.

എന്തായാലും വേനല്‍ക്കാലത്ത് ഒരു വ്യക്തി ചുരുങ്ങിയത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

Tags: heat waveSummer HeatKerala SummerIce WaterChilled WaterCold Water
Share12TweetSendShare

Latest stories from this section

എന്നെ റോബോട്ടമ്മ പെറ്റതാ..ഇനി പ്രസവിക്കാനും റോബോട്ട് ചിലവ് ലക്ഷങ്ങൾ മാത്രം

എന്നെ റോബോട്ടമ്മ പെറ്റതാ..ഇനി പ്രസവിക്കാനും റോബോട്ട് ചിലവ് ലക്ഷങ്ങൾ മാത്രം

ഒരു സിപ്പ് ചായക്കൊപ്പം ഒരു പഫ് സിഗരറ്റ്? : ഈ രോഗങ്ങൾ ഉറപ്പ്..മാറ്റേണ്ടതുണ്ട് ശീലങ്ങൾ

ഒരു സിപ്പ് ചായക്കൊപ്പം ഒരു പഫ് സിഗരറ്റ്? : ഈ രോഗങ്ങൾ ഉറപ്പ്..മാറ്റേണ്ടതുണ്ട് ശീലങ്ങൾ

അരിയിലും എണ്ണയിലും വരെ  സർവ്വത്ര മായം..കണ്ടെത്താൻ വീട്ടിലുണ്ട് നുറുങ്ങുവിദ്യകൾ

അരിയിലും എണ്ണയിലും വരെ സർവ്വത്ര മായം..കണ്ടെത്താൻ വീട്ടിലുണ്ട് നുറുങ്ങുവിദ്യകൾ

ഭക്ഷണം വിഷമാകും; ഇവ ഒരുമിച്ച് കഴിക്കാനേ പാടില്ലേ..ആയുർവേദം പറയുന്നത് ശ്രദ്ധിക്കൂ

ഭക്ഷണം വിഷമാകും; ഇവ ഒരുമിച്ച് കഴിക്കാനേ പാടില്ലേ..ആയുർവേദം പറയുന്നത് ശ്രദ്ധിക്കൂ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies