തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് 2 ദിവസം അവധി. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. നേരത്തേ വെള്ളിയാഴ്ച മാത്രമായിരുന്നു അവധി.
ഞായറാഴ്ച കൂടി വരുന്നതോടെ, തുടർച്ചയായ മൂന്ന് ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ലഭിക്കും. പെരുന്നാള്‍ പരിഗണിച്ച് ശനിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉള്‍പ്പെടെയുള്ളവർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
അതേസമയം കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് പാളയം ഇമാം ഉൾപ്പെടെയുള്ള ഇസ്ലാമിക പണ്ഡിതർ അറിയിച്ചിരുന്നു.
Discussion about this post