തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടിക ജാതി ഫണ്ട് വെട്ടിപ്പ് അന്വേഷിക്കാൻ തീരുമാനിച്ച് സിപിഎം. ഡിവൈഎഫ്‌ഐ നേതാവ് പ്രതിൻ സാജ് കൃഷ്ണ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് അന്വേഷണം. സി ജയൻ ബാബുവും എസ് പുഷ്പലതയുമാണ് കമ്മീഷൻ അംഗങ്ങൾ.
അതേസമയം തിരുവനന്തപുരത്ത് നാല് ഏരിയ സെക്രട്ടറിമാരെ മാറ്റി. നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി, ശ്രീകാര്യം ഏരിയ സെക്രട്ടറി അനിൽ, പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ എന്നിവരെയാണ് മാറ്റുന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിതുരയിലും നേമത്തും ഏരിയാ സെക്രട്ടറിമാർക്കെതിരെ വിഭാഗീയത ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നിയിരുന്നു.












