ചണ്ഡീഗഡ് : പഞ്ചാബിലെ ഗുരുദ്വാരയിൽ ബോംബ് കണ്ടെത്തി. ടൺ ടരണിലെ ഗുരുദ്വാര ശ്രീ ദർബാർ സാഹിബിലെ പാർക്കിംഗ് ഏരിയയിലാണ് ബോംബ് കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ശുചീകരണ പ്രവർത്തനത്തിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് ഗുരുദ്വാര ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി എല്ലാവരെയും പരിസരത്ത് നിന്ന് ഒഴിപ്പിച്ചു. ബോംബ് നിർവീര്യമാക്കാൻ സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post