വിക്രത്തിന്റെ ആരാധകനായ കഥ പറഞ്ഞ് മലയാളികളുടെ സ്വന്തം മസിലളിയൻ ഉണ്ണി മുകുന്ദന്‍. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം
പിൽക്കാലത്ത്, നിർമാതാവെന്ന നിലയിൽ ചുരുക്കം ചില ചിത്രങ്ങൾ കൊണ്ടുതന്നെ ഉണ്ണി പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു. ‘സീഡൻ’ എന്ന തമിഴ് ചിത്രമാണ് ഉണ്ണി എന്ന നടന്റെ അരങ്ങേറ്റം കുറിച്ചത്. അക്കാലത്ത് വിക്രം ഫാൻ ആയിരുന്ന തന്റെ കഥ ഉണ്ണി വിക്രമിനോട് നേരിട്ട് പറയുകയുണ്ടായി
കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. .
തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്.
‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു.
സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. പൊന്നിയിൻ സെൽവൻ 2ന് ഉണ്ണി വിജയ ആശംസകൾ അറിയിക്കുകയും ചെയ്തു.ആദ്യമായി കാണുന്നതിന്റെ സന്തോഷം അറിയിച്ച ഉണ്ണിയെ വിക്രം കെട്ടിപ്പിടിച്ചു
മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഗന്ധർവ്വ ജൂനിയർ ആണ് ഉണ്ണിമുകുന്ദൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആകുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
Discussion about this post