തിരുവനന്തപുരം : പൂജപ്പുര ജയിലിൽ നിന്ന് രക്ഷപ്പെടാൻ തടവുകാരൻ നടത്തിയ ശ്രമം വിഫലം. ഒരു ബ്ലോക്കിന്റെ മതിൽ ചാടിയെത്തിയത് മറ്റൊരു ബ്ലോക്കിലാണ്. അബദ്ധം പറ്റിയെന്ന് മനസിലായതോടെ മതിൽ ചാടി പഴയ ബ്ലോക്കിലെത്തി.
മോഷണക്കേസ് പ്രതിയായ യുവാവാണ് ജയിൽ ചാടാൻ ശ്രമിച്ചത്. എന്നാൽ ചാടിയത് ബ്ലോക്കുകൾ തമ്മിൽ വേർതിരിക്കുന്ന മതിലാണെന്ന് പിന്നീടാണ് മനസിലായത്. അവധി ദിവസത്തില്‍ ടി.വി. കാണാന്‍ നല്‍കിയ ഇളവ് മുതലെടുത്താണ് ഇയാൾ ജയില്‍ ചാടാന്‍ തീരുമാനിച്ചത്.
പ്രതിയെ കാണാതായതോടെ വാര്‍ഡന്മാര്‍ അന്വേഷിച്ച് ഇറങ്ങി. ഇവരാണ് ഇയാളെ മറ്റൊരു ബ്ലോക്കില്‍ ഇരിക്കുന്നതായി കണ്ടെത്തിയത്. അബദ്ധം മനസിലായ പ്രതി സ്വയം തിരിച്ച് ചാടാനുള്ള ശ്രമത്തിലായിരുന്നു.
മൂത്രമൊഴിക്കാൻ പോയതാണെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. ജയിൽ ചാടാൻ നോക്കിയതാണെന്ന് മനസിലായതോടെ ഇയാളെ അതീവ സുരക്ഷാ ബ്ലോക്കിലേക്ക് മാറ്റി.
Discussion about this post