2018ലെ മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “2018 എവരി വണ്‍ ഈസ് ഹീറോ” എന്ന ചിത്രത്തിൻെ ട്രെയിലർ പുറത്തിറങ്ങി.അതിജീവനം, ധൈര്യം, മാനവികത, പ്രത്യാശ, പ്രചോദനം എന്നിവയുടെ നേർസാക്ഷ്യമാകും “2018 എവരി വണ്‍ ഈസ് ഹീറോ” എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ജൂഡ് ആന്റണി ജോസഫും അഖിൽ പി ധർമജനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത് . ഛായാഗ്രഹണം- അഖിൽ ജോർജ്, സംഗീതം- നോബിൻ പോൾ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. മെയ് 5ന് ചിത്രം തിയറ്ററുകളിൽ എത്തും.












