ചമ്രവട്ടം: സ്വന്തം വിവാഹത്തിന്റെ ചെലവ് കണ്ടെത്താൻ വഴിയിൽ നിൽക്കുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. എന്നാൽ യുവാവ് പൊട്ടിച്ചെടുത്ത മാല മുക്കുപണ്ടമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ചമ്രവട്ടം പാലത്തിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ കാവഞ്ചേരി സ്വദേശിയായ 38കാരനാണ് അറസ്റ്റിലായിരിക്കുന്നത്.
ഇയാൾ ബൈക്ക് ബസ് സ്റ്റോപ്പിൽ വച്ചതിന് ശേഷം ഇവിടെ കുട്ടിയുമായി നിൽക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിലെ മാല പൊട്ടിച്ച് ഓടുകയായിരുന്നു. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടികൂടി. തുടർന്ന് തിരൂർ പോലീസിനെ വിവരം അറിയിച്ച ശേഷം കൈമാറുകയായിരുന്നു.
പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് മാല മുക്കുപണ്ടം ആയിരുന്നുവെന്ന് തിരിച്ചറിയുന്നത്. 38 വയസ്സായ തന്റെ വിവാഹം നടത്താനുള്ള ചെലവിന് വേണ്ടിയാണ് മാല പൊട്ടിക്കാൻ ശ്രമിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
Discussion about this post