കാഠ്മണ്ഡു: കാഠ്മണ്ഡുവിൽ നിന്നും പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിലെ തീ പിടുത്തത്തിന് കാരണം പക്ഷി വന്നിടിച്ചതാണെന്ന് അധികൃതർ. കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ച ഫ്ലൈ ദുബായ് എഫ് സി 576 വിമാനമാണ് പറന്നുയർന്നയുടൻ തീ പിടിച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്.
നിലത്തിറക്കിയ വിമാനത്തിലെ തീ അഗ്നിരക്ഷാ സേന കെടുത്തുകയും സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് പറന്നുയരുന്ന വിമാനം, പ്രാദേശിക സമയം 00:14 ഓടെ ദുബായിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.
ആകാശത്തിൽ പറന്നുയരുന്ന വിമാനത്തിന് തീ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് അധികൃതർ നൽകുന്ന വിവരം.
Discussion about this post