സുഡാനിൽ വെടിനിർത്തൽ 72 മണിക്കൂർ കൂടി നീട്ടി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കുടുങ്ങി കിടക്കുന്ന വിദേശപൗരന്മാരെ പുറത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് നീക്കം. സുഡാൻ സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം അംഗീകരിച്ചത്. ചെറിയ പെരുന്നാൾ പ്രമാണിച്ച് ഇരു സേനാവിഭാഗങ്ങളും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപെടുത്തുന്നതിനുള്ള ഓപ്പേറഷൻ കാവേരി ദൗത്യവും തുടരുന്നുണ്ട്. അഞ്ഞൂറ് ഇന്ത്യക്കാർ പോർട്ട് സുഡാനിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐഎൻഎസ് സുമേധയിൽ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ച ശേഷം അവിടെ നിന്ന് വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം. രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ജിദ്ദയിലെത്തിയിട്ടുണ്ട്.
മൂവായിരത്തോളം ഇന്ത്യക്കാർ സുഡാനിൽ ഉണ്ടെന്നാണ് കണക്ക്. സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള പോരാട്ടത്തിൽ ഇതുവരെ 420ലധികം ആളുകൾ കൊല്ലപ്പെടുകയും 3700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post