റായ്പൂർ: ഛത്തീസ്ഗഡിൽ ക്രിസ്തു മതം ഉപേക്ഷിച്ച് കൂട്ടത്തോടെ സനാതനധർമ്മം സ്വീകരിച്ച് കുടുംബങ്ങൾ. നിർബന്ധിത മതപരിവർത്തനത്തിന് ഇരയായി ക്രിസ്തു മതം സ്വീകരിച്ച 100 കുടുംബങ്ങളാണ് തിരികെ ഹിന്ദു മതത്തിലേക്ക് മടങ്ങിയത്. നാളുകൾക്ക് ശേഷമെങ്കിലും സ്വന്തം മതത്തിലേക്ക് മാറാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കുടുംബങ്ങൾ പ്രതികരിച്ചു.
ഒഡീഷയിൽ നിന്നുള്ള കുടുംബങ്ങളായിരുന്നു ഇവിടെയെത്തി ഹിന്ദും മതം സ്വീകരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു ചത്തീസ്ഗഡിൽ വിപുലമായ ചടങ്ങ് നടന്നത്. സർവിത്കാരിണി മാനവ സേവ സനസ്താന്റെയും മറ്റ് ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. മുതിർന്ന ബിജെപി നോവ് പ്രഭൽ പ്രതാപ് സിംഗ് യാദവ് ഇവരുടെ പാദങ്ങൾ ഗംഗാജലം കൊണ്ട് കഴുതി ഹിന്ദു മതത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രഭൽ യാദവിന്റെ നിരന്തര പ്രയത്‌നത്തിന്റെ ഫലമായി ഇതിനോടകം തന്നെ നിരവധി പേരാണ് ഹിന്ദു മതത്തിലേക്ക് തിരികെയെത്തിയത്. വരും നാളുകളിലും സമാന പ്രവർത്തനം തുടരാനാണ് അദ്ദേഹത്തിന്റെയും സംഘത്തിന്റെയും തീരുമാനം. അടുത്തിടെ ജഷ്പൂരിൽ നിന്നുള്ള സംഘത്തെയായിരുന്നു അദ്ദേഹവും സംഘവും ചേർന്ന് തിരികെ സനാതന ധർമ്മത്തിലേക്ക് കൊണ്ടുവന്നത്. ഇക്കഴിഞ്ഞ ജനുവരിവരെ 300 കുടുംബങ്ങളിലെ 1100 പേരാണ് സനാതനധർമ്മം സ്വീകരിച്ചിട്ടുള്ളത്.
Discussion about this post