കൊച്ചി: യുവനടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും മലയാള സിനിമയിൽ വിലക്ക്. ഇരുവരുമായി സഹകരിച്ച് പോകാനാകില്ലെന്ന് താരസംഘടനയായ ‘അമ്മ’യും ഫെഫ്കയും മറ്റ് സിനിമാ സംഘടനകളും വ്യക്തമാക്കി. ഇരു താരങ്ങളെയും ഇനി ജോലിയ്ക്കായി വിളിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കി.
ഇരുവരുടെയും കൂടെ ജോലി ചെയ്യുന്നർക്ക് സഹിക്കാനാവാത്ത അവസ്ഥയാണ്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കാനാവില്ല. ഇന്ന് സിനിമാ സംഘടനകൾ സംയുക്തമായി ചേർന്ന യോഗത്തിലാണ് തീരുമാനം.
രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. ഇപ്പോൾ ഡബ്ബിങ് നടക്കുന്ന സിനിമകൾ ഇവർക്ക് പൂർത്തിയാക്കാം. പുതിയ സിനിമകൾ നിർമാതാക്കൾക്ക് അവരുടെ സ്വന്തം തീരുമാനത്തിൽ ഇവരെ വച്ച് ചെയ്യാമെന്നും അതിൽ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നും രഞ്ജിത് പറഞ്ഞു.
മയക്കുമരുന്നിന് അടിമകളായ നടന്മാരുമായി സഹകരിക്കാനാവില്ല. മലയാള സിനിമാ രംഗത്ത് മയക്കുമരുന്നിന് അടിമകളായ വേറെയും നടന്മാരുണ്ടെന്ന് സംഘടന ആരോപിച്ചു. അവരുമായും സഹകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. സ്ഥിരമായി മയക്കുമരുന്ന ഉപയോഗിക്കുന്നവരുടെ പേര് വിവരങ്ങൾ സർക്കാരിന് കൈമാറുമെന്നും. തുടർ നടപടികൾ സർക്കാർ തീരുമാനിക്കട്ടെയെന്നും സംഘടനകൾ വ്യക്തമാക്കി.
Discussion about this post