ബർലിൻ: ഭീകരാക്രമണം നടത്താൻ ബെൽറ്റ് ബോംബുമായി എത്തിയ സിറിയൻ പൗരൻ ജർമ്മനിയിൽ അറസ്റ്റിലായി. 28 വയസുകാരനെ ഹാംബർഗിൽ നിന്നുമാണ് ജർമ്മൻ പോലീസ് പിടികൂടിയത്. സ്ഫോടക വസ്തുക്കൾ ഓൻലൈൻ വഴി വരുത്തിയാണ് ഇയാൾ ബെൽറ്റ് ബോംബ് നിർമിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ജനവാസ കേന്ദ്രത്തിൽ ആക്രമണം നടത്താനായിരുന്നു യുവാവിന്റെ പദ്ധതി. ദക്ഷിണ നഗരമായ കെംപ്ടണിൽ താമസിക്കുന്ന 24 വയസുകാരനായ ഇളയ സഹോദരന്റെ പ്രേരണയിലാണ് ഇയാൾ സ്ഫോടക വസ്തു നിർമിച്ചത്. ഇയാളും അറസ്റ്റിലായിട്ടുണ്ട്. പ്രതികളുടെ പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. തീവ്രവാദ ആശയങ്ങളോട് ആഭിമുഖ്യമുള്ളവരാണ് ഇരുവരുമെന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post