കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വധിച്ച് താലിബാൻ. അമേരിക്കൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് കൊല്ലപ്പെട്ടതെന്നും അധികൃതർ അറിയിച്ചു. അതേസമയം ഭീകരന്റെ പേര് വിവരങ്ങൾ സുരക്ഷയെ കരുതി പുറത്തുവിട്ടിട്ടില്ല.
ദക്ഷിണ അഫ്ഗാനിൽ കഴിഞ്ഞ മാസം താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരും തമ്മിൽ നിരവധി പ്രാവശ്യം ഏറ്റുമുട്ടിയിരുന്നു. ഇതിലാണ് ഭീകര സംഘടനയുടെ മുതിർന്ന നേതുവു കൂടിയായ ഭീകരൻ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആരാണ് കൊല്ലപ്പെട്ട ഭീകര നേതാവ് എന്ന കാര്യം താലിബാനും അറിയില്ലെന്നാണ് അമേരിക്കൻ അധികൃതരെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2021 ഓഗസ്റ്റിലായിരുന്നു കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചാവേർ ആക്രമണം ഉണ്ടായത്. കാബൂൾ വിമാനത്താവളത്തിൽ നിന്നും അമേരിക്ക പിൻമാറിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് വിമാനത്താവളം ആക്രമിച്ചത്. അഫ്ഗാൻ കണ്ടതതിൽ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 170 പൗരന്മാർക്കാണ് ജീവൻ നഷ്ടമായത്. ഇതിന് 13 അമേരിക്കൻ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Discussion about this post