ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ 11 ജവാന്മാർക്ക് വീരമൃത്യു. മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ജവാന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ കമ്മ്യൂണിസ്റ്റ് ഭീകരർ ഐ ഇ ഡി ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഛത്തീസ്ഗഢ് പോലീസിന്റെ ഡി ആർ ജി കമാൻഡോ സംഘത്തിലെ 10 സൈനികരും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്.
രഹസ്യ വിവരത്തെ തുടർന്ന് കമ്മ്യൂണിസ്റ്റ് ഭീകരവേട്ട നടത്തിയ ശേഷം തിരിച്ചു വരികയായിരുന്ന ജവാന്മാർ സഞ്ചരിച്ച വാഹനമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ നിരവധി ജവാന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ആക്രമണം നടത്തിയ മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേൽ പറഞ്ഞു.
Discussion about this post