പൊന്നിയിൻ സെൽവൻ 2 പ്രേക്ഷകർക്ക് മുന്നിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നടൻ ജയറാം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ജഡയും ഭസ്മവും രൗദ്രമുഖവുമായുള്ള ‘കാളാമുഖൻ’ എന്ന കഥാപാത്രത്തിന്റെ വേറിട്ട ലുക്കാണ് താരം പുറത്തുവിട്ടത്. ചിത്രം വൈറലായതോടെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആരാണ് എന്ന ചോദ്യങ്ങളുമുയർന്നു.
ജയറാം ആണ് കാളാമുഖൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തലമൊട്ടയടിച്ച, കുടവയറുള്ള ആൾവാർ കടിയാൻ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിൻ സെൽവൻ 1 ൽ എത്തിയിരുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വളരെയധികം വ്യത്യസ്തമാണ് പുതിയ ലുക്ക്. എന്തായാലും താരത്തിന്റെ പുത്തൻ മേക്കോവർ കണ്ട് വിസ്മിച്ചിരിക്കുകയാണ് പ്രേക്ഷകർ. ജയറാമിന്റെ മേക്കോവറിന് മികച്ച പ്രതികരണാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
ചിത്രത്തോടൊപ്പം നിർമാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസ് പങ്കുവെച്ച പുതിയ സ്‌നീക്ക് പീക്ക് വീഡിയോയും ജയറാം പങ്കുവെച്ചു. ഇതിൽ ജയറാം കാളാമുഖനെ അവതരിപ്പിക്കുന്നുണ്ട്. രവിദാസൻ മർദിച്ച് ബലികൊടുക്കുന്നതിനായി കെട്ടിയിട്ടിരിക്കുന്ന കാർത്തി അവതരിപ്പിച്ച വല്ലവരയ്യൻ വന്ദ്യദേവനെ രക്ഷപെടുത്തുന്നതിനായി ജയറാം അവതരിപ്പിച്ച നമ്പി വേഷം മാറിവന്നതാണ് കാളാമുഖൻ. നമ്പി വേഷം മാറി വന്നതാണെന്ന് വന്ദ്യദേവൻ കണ്ടുപിടിക്കുന്ന രസകരമായി സീനാണ് ഇത്.
Discussion about this post