ബംഗളൂരു : കർണാടകയിലെ ജനങ്ങൾക്ക് ബിജെപിയിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുകയും അവരോട് ഇരട്ട എൻജിൻ സർക്കാരിന്റെ ഗുണങ്ങൾ പറഞ്ഞ് മനസിലാക്കുകയുമാണ് ചെയ്യേണ്ടത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്തെ ബൂത്ത് വർക്കർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പുരോഗതിയിലേക്ക് നയിക്കണമെങ്കിൽ സൗജന്യം വാഗ്ദാനം ചെയ്യുന്നത് നിർത്തലാക്കണം. ജനങ്ങളുടെ ക്ഷേമത്തിൽ താത്പര്യമില്ലാത്ത ചില രാഷ്ട്രീയ പാർട്ടികളാണ് ഈ സംസ്‌കാരത്തിന് തുടക്കമിട്ടത്. ഇങ്ങനെയല്ല ഒരു സർക്കാർ പ്രവർത്തിക്കേണ്ടത്. ഒരു സർക്കാർ ഇന്നത്തെയും നാളത്തെയും സ്ഥിതികളെക്കുറിച്ച് മാത്രം ചിന്തിച്ചാൽ പോര, വരും തലമുറകളെക്കുറിച്ചും ചിന്തിക്കണം.
ഹിമാചൽ പ്രദേശിലെ ജനങ്ങൾ അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കായി കാത്തിരിക്കുകയാണ്. നാല് വർഷത്തെ ഭരണത്തിന് ശേഷം രാജസ്ഥാനിലെ ജനങ്ങൾ സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. കോൺഗ്രസിന്റെ വാറണ്ടി തീർന്നിരിക്കുകയാണ്, ഇനി അവർക്ക് എന്ത് ഗ്യാരണ്ടിയാണ് നൽകാനാകുക എന്ന് പ്രധാനമന്ത്രി ചോദിച്ചു.
Discussion about this post