പെരുമ്പാവൂർ : പെരുമ്പാവൂരിൽ വിവിധ ഭാഷാ തൊഴിലാളി തീചൂളയിലേക്ക് വീണു. ഓടക്കാലിയിലാണ് സംഭവം. കൊൽക്കത്ത സ്വദേശി നസീറാണ്(23) തീച്ചൂളയിലേക്ക് വീണത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് നസീർ അപകടത്തിൽ പെട്ടത്. പ്ലൈവുഡ് കത്തിച്ചതിനെ തുടർന്നുണ്ടായ പുക ശമിപ്പിക്കുന്നതിനായി വെള്ളം നനച്ചു കൊണ്ടിരിക്കുമ്പോൾ 15 അടി ഗർത്തത്തിലേക്ക് ഇയാൾ വീണു. തുടർന്ന് ഫയർ ഫോഴ്‌സ് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
Discussion about this post