കാലിഫോർണിയ : കിം കർദാഷിയാനുമായുള്ള രൂപസാദൃശ്യത്തെ തുടർന്ന് പ്രശസ്തയായ റിയാലിറ്റി താരവും മോഡലുമായ ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി അന്തരിച്ചു. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 34 വയസായിരുന്നു.
ഏപ്രിൽ 20 നാണ് മരണം സംഭവിച്ചത് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ക്രിസ്റ്റീനയിടെ സംസ്‌കാരചടങ്ങിനായി ധനസമാഹരണം നടത്താൻ വേണ്ടി കുടുംബാംഗങ്ങൾ തുടങ്ങിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മെയ് നാലിന് സംസ്‌കാരം നടത്താനാണ് തീരുമാനം.
ക്രിസ്റ്റീനയുടെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Discussion about this post