ഇസ്ലാമാബാദ് : പാകിസ്താനിൽ നിരവധി ശാരീരിക പ്രത്യേകതയുമായി കുഞ്ഞ് ജനിച്ചു. രണ്ട് ജനനേന്ദ്രീയങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത്. അതേസമയം കുട്ടിക്ക് മലദ്വാരമില്ല. ഇത് കണ്ട് ഡോക്ടർമാർ ഉൾപ്പെടെ അമ്പരന്നിരിക്കുകയാണ്. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആണ് കുഞ്ഞിനെ ചികിത്സിച്ചത്.
അറുപത് ലക്ഷത്തിൽ ഒരാളെ മാത്രം ബാധിക്കുന്ന ഡിഫാലിയ എന്ന അപൂർവ രോഗാവസ്ഥയാണ് ഇത്തരത്തിലുള്ള ഒരു ശാരീരിക അവസ്ഥ കുഞ്ഞിന് ഉണ്ടാക്കിയതെന്നാണ് ഡോക്ടർമാർ അനുമാനിക്കുന്നത്. കുഞ്ഞിന്റെ ഒരു ലിംഗം മറ്റേതിനേക്കാൾ ഒരു സെന്റീമീറ്റർ നീളം കൂടുതലാണ്. അത് മാത്രമല്ല രണ്ട് ലിംഗങ്ങൾ ഉപയോഗിച്ച് കുഞ്ഞ് മൂത്രമൊഴിച്ചുവെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ ഒരു ലിംഗം മുറിച്ച് മാറ്റുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ കുഞ്ഞിന്റെ രണ്ട് ലിംഗങ്ങളും അതേ രീതിയിൽ നിർത്തിയിട്ടുണ്ട്. ഈ രണ്ട് ലിംഗങ്ങളും മൂത്രാശയവുമായി ബന്ധപ്പെട്ട് തന്നെ ഉള്ളതിനാലാണ് രണ്ട് ലിംഗങ്ങളിലൂടെയും മൂത്രമൊഴിക്കാൻ സാധിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. മലവിസർജ്യത്തിനായി പ്രത്യേക ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ഒരു മലദ്വാരം സൃഷ്ടിച്ചിട്ടുണ്ട്.
Discussion about this post