ന്യൂഡൽഹി : ഏഷ്യയിലെ പ്രമുഖ മാദ്ധ്യമ ശൃംഖലയായ എ.എൻ.ഐയുടെ ഐഡി ട്വിറ്റർ സസ്പെൻഡ് ചെയ്തു. ട്വിറ്റർ ഐഡി ഉപയോഗിക്കാനുള്ള പ്രായപൂർത്തിയായിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. എ.എൻ.ഐയുടെ എഡിറ്റർ സ്മിത പ്രകാശാണ് ഐഡി സസ്പെൻഡ് ചെയ്ത വിവരം പുറത്തുവിട്ടത്.
ട്വിറ്റർ അയച്ച മെയിലിന്റെ സ്ക്രീൻ ഷോട്ടും സ്മിത പ്രകാശ് പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 13 വയസ്സെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ട്വിറ്റർ ഉപയോഗിക്കാൻ കഴിയൂ എന്നാണ് അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. അക്കൗണ്ട് ഒഴിവാക്കുമെന്നും മെയിലിൽ വ്യക്തമാക്കുന്നു.
“എ.എൻ.ഐ പിന്തുടരുന്നവരോട് നല്ലതല്ലാത്ത ഒരു വിവരം അറിയിക്കാനുണ്ട്. 76 ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്റർ ഐഡി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ആദ്യം ഞങ്ങളുടെ ഗോൾഡ് ടിക് നഷ്ടമായി. അതിനു ശേഷം ബ്ലൂ ടിക് ആയി. പിന്നെ അക്കൗണ്ട് തന്നെ കാണാനില്ല “ സ്മിത ട്വിറ്ററിൽ കുറിച്ചു.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മാദ്ധ്യമ ശൃംഖലകളിലൊന്നാണ് എ.എൻ.ഐ. നിലവിൽ നൂറിലധികം ബ്യൂറോകളാണ് എ.എൻ.ഐക്ക് ഉള്ളത്.
Discussion about this post