കൊച്ചി: മതംമാറ്റവും തീവ്രവാദവും പ്രമേയമാകുന്ന ദി കേരള സ്‌റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ കൊഴുക്കുകയാണ്. ഇപ്പോഴിതാ, നടൻ ഹരീഷ് പേരടി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങൾക്ക് അവകാശമുണ്ടെന്നും വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കുമെന്നും ഹരീഷ് പേരടി പറഞ്ഞു.
കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം കാലം എല്ലാവരും സിനിമ കാണുമെന്നും ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം
ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്.
കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ OTTയിൽ എത്തും…എല്ലാവരും കാണും…ഈ വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കും..ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്…സംവിധായകൻ ആഷിക്ക് അബുവിന്റെ വാക്കുകൾ ഇവിടെ പ്രസ്‌ക്തമാണ്…’ബോംബുകൾ ഉണ്ടാക്കുന്നതിനു പകരം അവർ സിനിമകൾ ഉണ്ടാക്കട്ടെ” ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെയെന്ന് അദ്ദേഹം കുറിച്ചു.
നേരത്തെ, സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ നൽകുന്ന പിന്തുണയ്ക്ക് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച ആദാ ശർമ നന്ദി പറഞ്ഞിരുന്നു. കേരളത്തിൽ വേരുകളുള്ള ആദാ ശർമ വീഡിയോയിലാണ് നന്ദി പ്രകടിപ്പിച്ചത്. എല്ലാവരുടെയും സന്ദേശങ്ങൾക്ക് നന്ദി. ഇത്രമാത്രം പിന്തുണ ഇതുവരെ എവിടെ നിന്നും ലഭിച്ചിട്ടില്ല. എല്ലാവരും സിനിമയ്ക്ക് വേണ്ടി പി.ആർ വർക്കുകളും പ്രചരണ പരിപാടികളും ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിന്റെ ആവശ്യമില്ല. നിങ്ങൾ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആർ ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ടെന്ന് താരം പറഞ്ഞു.
കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ കൊണ്ടുപോയി നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു
Discussion about this post