തിരുവനന്തപുരം : കുറച്ച് പെൺകുട്ടികൾക്ക് അനുഭവിക്കേണ്ടിവന്ന പരീക്ഷണങ്ങളും കഷ്ടപ്പാടുകളും ദി കേരള സ്റ്റോറി എന്ന സിനിമയിൽ വിശദീകരിക്കുന്നത് എന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി. ഇന്ത്യൻ ഭരണഘടനയെ അപമാനിക്കുന്ന തരത്തിൽ ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി വിഷയത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോൾ ഈ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്ന് അനിൽ ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിർശിച്ചുകൊണ്ടാണ് അനിൽ ആന്റണി പോസ്റ്റ് പങ്കുവെച്ചത്. സ്വാതന്ത്ര്യത്തിന് വേണ്ടി എന്ന പേരിൽ പ്രതിപക്ഷം നടത്തുന്ന പോരാട്ടം കപട രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
#KeralaStory is highlighting some of the societal issues by taking the case of a few young girls and the trials and tribulations they faced. Irony dies a thousand deaths when both @INCKerala and @cpimspeak that were the so called supporters of free speech when a @BBCWorld… https://t.co/wAhNPQbqzJ
— Anil K Antony (@anilkantony) May 1, 2023
അതേസമയം ഈ സിനിമ തീവ്രവാദികളെ ലക്ഷ്യമിടുന്നതാണെന്നും മുസ്ലീങ്ങൾക്കെതിരെ ഒന്നും പറയുന്നില്ലെന്നുമാണ് സംവിധായകൻ സുധീപ്‌തോ സെൻ വ്യക്തമാക്കുന്നത്. മാസങ്ങളെടുത്ത് വിശദമായ പഠനത്തിനൊടുവിലാണ് ചിത്രം സംവിധാനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ കണ്ണൂരിൽ ഷൂട്ടിങ്ങിനിടെയാണ് സിനിമാ സംഘത്തിന് നേരെ ആക്രമണമുണ്ടായി എന്നും സിനിമയിൽ അഭിനയിച്ചതിന് ആദാ ശർമയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായും സംവിധായകൻ വെളിപ്പെടുത്തി.
സിനിമയിൽ കേരളത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല, അപകീർത്തികരമായ ഒന്നും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. സിനിമ ലക്ഷ്യമിടുന്നത് തീവ്രവാദികളെയാണ്, മുസ്ലീങ്ങളെയല്ല, കേരള മുഖ്യമന്ത്രി സിനിമ കാണണമെന്നും നിർമ്മാതാവ് വിപുൽ ഷാ പറഞ്ഞു.
Discussion about this post