വിപണിയിലെത്തുന്ന പുതിയ തരം സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാവില്ല. ഇതിന് പലപ്പോഴും തടസ്സമാകുന്നതോ സ്മാർട്ട്ഫോണുകളുടെ വിലയാണ്. എന്നാൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കിതാ ഒരു പുതിയ അവസരം. 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ മെയ് മാസത്തോടെ ഇന്ത്യൻ വിപണിയിലേക്കെത്തിക്കഴിഞ്ഞു. ഉപയോക്താക്കളുടെ പണത്തിന് മൂല്യം കല്പിച്ചുകൊണ്ടാണ് ഫോണിൻറെ ഫീച്ചേർസുകളെല്ലാം സെറ്റ് ചെയ്തിരിക്കുന്നത്.
ഈ വില ശ്രേണിയിൽ നിരവധി സ്മാർട്ട് ഫോണുകൾ ലഭ്യമാണ്. അതുകൊണ്ട് ഏതു തിരഞ്ഞെടുക്കണമെന്ന ആശയകുഴപ്പത്തിനും സാധ്യതയുണ്ട്. ആകർഷകമായ ക്യാമറ നിലവാരം മുതൽ ദീർഘസമയ ബാറ്ററി ലൈഫ്, ശക്തമായ പ്രോസസ്സറുകൾ വരെ, ഈ സ്മാർട്ട്ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ Samsung Galaxy M14 5G യും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
1. Samsung Galaxy M14 5G
Galaxy M13 5G യുടെ പിൻഗാമിയായ Samsung Galaxy M14 5G 15,000 രൂപയ്ക്ക് താഴെ വിലയുമായി ഏറ്റവും മികച്ച സ്മാർട്ട്‌ഫോണായി തന്നെ വിപണിയിലെത്തുന്നു. FHD+ റെസല്യൂഷനുള്ള 90Hz LCD ഡിസ്‌പ്ലേയാണ് Galaxy M14 5G-യെ 15k വിലയുള്ള മറ്റ് സ്മാർട്ട് ഫോണുകളിൽ നിന്ന് വേറിട്ടു നിർത്തുന്നത് . കൂടാതെ, സാംസങ് വികസിപ്പിച്ചെടുത്ത ഒരു ഇൻ-ഹൗസ് ചിപ്പ് ആയ എക്‌സിനോസ് 1330 SoC ആണ് ഫോണിന് കരുത്ത് പകരുന്നത്. Galaxy M14 , 5G ബാൻഡുകളെ പിന്തുണയ്‌ക്കുന്നു.
ഗാലക്‌സി M14 5G യുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ 6,000mAh ബാറ്ററിയാണ്, അത് അസാധാരണമായ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നവർക്ക് ഇത് ഗുണകരമാവും. ഇക്കാരണം കൊണ്ടുതന്നെ ഫോണിന് അല്പം ഭാരമുള്ളതായി തോന്നിയേക്കാം. എങ്കിലും യാത്രാവേളകളിലും മറ്റും ഫോൺ നിരന്തരം ചാർജ് ചെയ്യാതിരിക്കാനുള്ള സൌകര്യത്തിന് ഈ വലിയ ബാറ്ററി ഉപയോഗിച്ചിരിക്കുന്നത്. സവിശേഷതകൾ ഒന്നും ഒഴിവാക്കാതെ ഈ വിലനിലവാരത്തിൽ ഗുണനിലവാരമുള്ള ബജറ്റ് സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കാൻ കഴിയുമെന്ന് സാംസങിൻറെ Galaxy M14 5G തെളിയിക്കുന്നു.
2. Poco M4 5G
15,000 രൂപയ്ക്ക് താഴെയുള്ള വില പരിധിയിലെ മറ്റൊരു മികച്ച ഓപ്ഷനാണ് Poco M4 Pro 5G.MediaTek Dimensity 810 SoC-ൽ നിന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അതിശയകരമായ രൂപകൽപ്പനയാണ് Poco M4 Pro 5G- ഉറപ്പു നൽകുന്നത്. 90Hz റിഫ്രഷ് റേറ്റ് ഉള്ള ഫോണിന്റെ IPS ഡിസ്‌പ്ലേ വീഡിയോകൾ കാണുന്നത് സുഖകരമാക്കുന്നു.
5,000mAh ബാറ്ററി 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നു. 50എംപി ട്രിപ്പിൾ റിയർ ക്യാമറയും ഫോണിൻറെ മറ്റൊരു പ്രത്യേകതയാണ്. താങ്ങാനാവുന്ന വിലയിൽ മികച്ച 5G ഫോൺ ആഗ്രഹിക്കുന്ന ഏതൊരാൾക്കും Poco M4 Pro 5G ഒരു മികച്ച തിരഞ്ഞെടുപ്പാണ്.
3. iQOO Z6 Lite 5G
മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഇടം നേടിയ മാറ്റൊരു ഫോണാണ് iQOO Z6 Lite 5G. കഴിഞ്ഞ മാസത്തെ പട്ടികയിൽ iQOO Z6 Lite 5G തോൽപ്പിക്കാൻ അതിന്റെ മുൻഗാമിയായ iQOO Z7 Lite ന് മാത്രമെ സാധിച്ചിട്ടുള്ളു. Snapdragon 4 Gen 1 SoC ആണ് നൽകുന്നത്, ഈ ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്. കൂടാതെ, 120Hz LCD ഡിസ്‌പ്ലേ, 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററി, 50MP ഡ്യുവൽ റിയർ ക്യാമറ എന്നിവയുമായാണ് ഫോൺ വിപണിയിലെത്തുന്നത്. ഇന്ത്യൻ വിപണിയിൽ 15,000 രൂപയിൽ താഴെയുള്ള സ്മാർട്ട്‌ഫോണുകളിൽ വളരെ മികച്ച ഡീൽ ആണ് iQOO Z6 Lite നൽകുന്നത്.
4. Moto G13
പ്രകടനത്തിലോ ക്യാമറ ഗുണനിലവാരത്തിലോ വിട്ടുവീഴ്ച ചെയ്യാത്ത ബജറ്റ് സൗഹൃദ ഫോണാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കിൽ Moto G13 തിരഞ്ഞെടുക്കുക. ഇതൊരു 4G സ്‌മാർട്ട്‌ഫോണാണ്, എന്നിരുന്നാലും, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനായി നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഓപ്ഷനാണിത്. ഏകദേശം 10,000 രൂപയ്ക്ക് ഫോണിന്റെ അടിസ്ഥാന വേരിയൻറ് വിപണിയിൽ ലഭ്യമാകുന്നുണ്ട്.
കുറഞ്ഞ വിലനിലവാരം ഉണ്ടായിരുന്നിട്ടും, അതിശയിപ്പിക്കുന്ന ഷോട്ടുകൾ പകർത്താൻ കഴിയുന്ന മികച്ച ക്യാമറയാണ് ഫോണിനുള്ളത്. ദീർഘകാല ബാറ്ററി ലൈഫുള്ള ഒരു ഫോൺ നിങ്ങൾക്ക് വേണമെങ്കിൽ, Moto G13 തീർച്ചയായും പരിഗണിക്കേണ്ടതാണ്.
Discussion about this post