തൃശ്ശൂർ:അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാന ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിൽ വച്ചണ് സംഭവം. കാറിലുണ്ടായിരുന്ന സഞ്ചാരികൾ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്.
വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയായിരുന്നു ഇവർ. റോഡരികിൽ നിന്ന കാട്ടാന കാറിന് നേരെ പാഞ്ഞ് വന്ന് കാറിൻറെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ കാർ പുറകോട്ട് എടുത്തു. തുടർന്ന് കാട്ടാന പോയതിന് ശേഷമാണ് ഇവർ യാത്ര തുടർന്നത്. കാറിന്റെ ബോണറ്റിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Discussion about this post