Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

എഐയ്ക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ മനുഷ്യരാശിയ്ക്ക് അപകടമാവും; ഗൂഗൂളിന്റെ പടിയിറങ്ങി എഐയുടെ ഗോഡ്ഫാദർ

by Brave India Desk
May 2, 2023, 04:42 pm IST
in International, Business, Technology
Share on FacebookTweetWhatsAppTelegram

ലോകം ഇന്ന് എഐയുടെ പിറകെയാണ് ജോലികൾ എളുപ്പമാക്കുന്ന അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന എഐയെ ചുറ്റിപ്പറ്റിയാണിന്ന് ആധുനികമനുഷ്യന്റെ സഞ്ചാരം. പല മേഖലകളിലും എഐ ശക്തമായ സ്വാധീനം ചെലുത്തിയതോടെ വിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. എഐയ്ക്ക് കടിഞ്ഞണിട്ടില്ലെങ്കിൽ മനുഷ്യരാശിയ്ക്ക് തന്നെ അപകടകരമായേക്കാവുമെന്നായിരുന്നു ആ മുന്നറിയിപ്പ്.

തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം എഐ ഗവേഷണങ്ങൾക്കായി ചെലവഴിച്ച, എ.ഐ.യുടെ ഗോഡ്ഫാദർ’ എന്ന് പിൽക്കാലത്ത് ലോകം വിശേഷിപ്പിച്ച വിഖ്യാത എഐ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റൺ ഗൂഗിളിലെ തന്റെ ജോലി ഉപേക്ഷിച്ചിരിക്കുകയാണ്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലൂടെ രാജിക്കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.

Stories you may like

എഐ ക്യാമറ; മുഖ്യമന്ത്രിയ്ക്കും വിഐപികൾക്കും പ്രത്യേക ഇളവോ? അവരെ നിയമം ബാധിക്കില്ലേ?;

ലോകത്തെ രക്ഷിക്കാൻ നിങ്ങൾ മരിക്കമെന്ന് ചാറ്റ്‌ബോട്ട് എലീസയുടെ ഉപദേശം; യുവാവ് ആത്മഹത്യ ചെയ്തു

ഭാവിയുടെ വാഗ്ദാനമായി പല പ്രമുഖരും വിശേഷിപ്പിച്ച എഐയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ആളാണ് ജെഫ്രി ഹിന്റൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വികസനത്തിനായി തന്റെ ജീവിതം സമർപ്പിച്ചയാളാണ് ജെഫ്രി ഹിന്റൺ. അദ്ദേഹം കഴിഞ്ഞ ഒരു ദശാബ്ദമായി ഗൂഗിളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഇന്ന് തരംഗമായി മാറിയ ചാറ്റ്ജിപിടി പോലുള്ള ചാറ്റ്‌ബോട്ടുകളെ ശക്തിപ്പെടുത്തുന്ന എഐ സിസ്റ്റങ്ങൾക്ക് ബൗദ്ധിക അടിത്തറ സൃഷ്ടിച്ചത് ജെഫ്രി ഹിന്റൺ ആണ്. തന്റെ രണ്ട് വിദ്യാർത്ഥികളുമായി ചേർന്നുകൊണ്ട് ജെഫ്രി ഒരു ന്യൂറൽ നെറ്റ്വർക്ക് വികസിപ്പിച്ചെടുത്തു. ചാറ്റ്ജിപിടി, ന്യൂ ബിംഗ്, ബാർഡ് തുടങ്ങിയ എഐ-പവർ ചാറ്റ്‌ബോട്ടുകളുടെയെല്ലാം അടിത്തറ ജെഫ്രി ഹിന്റൺ വികസിപ്പിച്ചെടുത്ത ന്യൂറൽ നെറ്റ്വർക്കാണ്.

ജെഫ്രി ഹിന്റണെ എഐയുടെ ഗോഡ്ഫാദറാക്കി മാറ്റിയത് അദ്ദേഹം ദീർഘകാലമായി നടത്തിവന്ന എഐ ഗവേഷണങ്ങളായിരുന്നു. സ്പീച്ച് റെക്കഗ്‌നിഷൻ, കംപ്യൂട്ടർ വിഷൻ തുടങ്ങിയ എഐ അധിഷ്ഠിത ജോലികളിലെ മുന്നേറ്റത്തിൽ ഒരു പ്രധാന പങ്ക് ജെഫ്രിക്ക് അവകാശപ്പെട്ടതാണ്. 2018-ൽ ഹിന്റണും മറ്റ് രണ്ട് ഗവേഷകരും ‘കമ്പ്യൂട്ടിംഗിന്റെ നോബൽ സമ്മാനം’ ഉൾപ്പെടെ നേടി.

ജെഫ്രി ഹിന്റന്റെ രാജിയോടെ എഐയുടെ അപകടം സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. എഐ അപകടകാരിയാണ് എന്ന് വാദിക്കുന്നവരുടെ പക്ഷത്തേക്കാണ് എഐയുടെ ഗോഡ്ഫാദർ തന്നെ എത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. ഗൂഗിളിൽ ജോലിചെയ്യുമ്പോൾ എഐയുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കാൻ ജെഫ്രി ഹിന്റണ് കഴിഞ്ഞില്ല, അതിനാലാണ് കഴിഞ്ഞ മാസം അദ്ദേഹം ജോലി ഉപേക്ഷിച്ചത്.

എഐ മനുഷ്യന് കൂടുതൽ ഉപകാരപ്രദവും സഹായവുമാണ് എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. എന്നാൽ അതിന്റെ അപകടസാധ്യതകളിലേക്ക് വിരൽചൂണ്ടി മനുഷ്യന്റെ നാശത്തിന് എഐ വഴിവയ്ക്കുമെന്ന് വാദിക്കുന്നവരും ഏറെയുണ്ട്.

കഴിഞ്ഞ വർഷം വരെ എഐ സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഒരു ‘നല്ല കാര്യസ്ഥൻ’ എന്ന നിലയ്ക്കാണ് ഗൂഗിൾ പ്രവർത്തിച്ചിരുന്നതെന്നും ഹാനികരമായേക്കാവുന്ന ഒന്നും പുറത്തുവിടാൻ ഗൂഗിൾ തയാറായിരുന്നില്ല എന്നും ജെഫ്രി ഹിന്റൺ അഭിമുഖത്തിൽ വെളിപ്പെടുത്തി. എന്നാൽ ഗൂഗിളിന് വെല്ലുവിളി ഉയർത്തിയുള്ള ചാറ്റ്ജിപിടിയുടെ കടന്നുവരവ് എല്ലാം തകിടം മറിച്ചു.

 

Tags: googleAIAI 'godfather
Share26TweetSendShare

Discussion about this post

Latest stories from this section

യാഥാര്‍ത്ഥ്യവും മായയും ഇനി ഒന്നിച്ച്! ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അടുത്ത ആഴ്ച അവതരിപ്പിക്കും?

സമൂഹമാദ്ധ്യമത്തിലൂടെ ഇസ്ലാം മതത്തെ അപമാനിച്ചെന്ന് ആരോപണം; പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധ ശിക്ഷ വിധിച്ച് കോടതി

ഇന്ത്യൻ വരനായി അണിഞ്ഞൊരുങ്ങി ഇലോൺ മസ്‌ക്; തനിക്കിത് ഏറെ ഇഷ്ടമായെന്ന് പ്രതികരണം

കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായക മുന്നേറ്റം, വർഷങ്ങൾക്ക് മുൻപേ ഇനി അർബുദം കണ്ടെത്താനാകും, ; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ

Next Post

മഴ കനക്കും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

Latest News

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി’:കീർത്തി സുരേഷിനെകുറിച്ച് ബോണികപൂറിൻറെ വാക്കുകൾ

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies