ദമാസ്കസ്: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് റഷ്യയുമായി ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാട്ടം കടുപ്പിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വ ഒലാന്തും റഷ്യന്‍ പ്രസിഡന്റ് വളാടിമര്‍ പുടിനും ധാരണയിലെത്തി. സിറിയയില്‍ സൈനിക രഹസ്യാന്വേഷക വിഭാഗങ്ങളില്‍ സഹകരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
ഐ.എസിനെതിരെയുള്ള റഷ്യന്‍ ശ്രമങ്ങളെ പിന്തുണയ്ക്കാതിരുന്ന അമേരിക്കന്‍ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാകും റഷ്യ-ഫ്രാന്‍സ് സംയുക്ത പോരാട്ടം എന്ന് വില.ിരുത്തപ്പെടുന്നു.
റഷ്യന്‍ നാവികസേനയോട് ഫ്രഞ്ച് സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പുടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റഷ്യയുടെ മിസൈല്‍ വാഹക യുദ്ധകപ്പലായ മോസ്ക്വായാകും ഫ്രഞ്ച് സേനയ്ക്കൊപ്പം ചേര്‍ന്ന് ഐ.എസിനെതിരെ പോരാട്ടം നടത്തുക. ഫ്രഞ്ച് വ്യോമസേനയ്ക്ക് മോസ്ക്വയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും പുടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറിയന്‍ പ്രസിഡന്റ് ബാഷറിനെ അനുകൂലിക്കുന്ന റഷ്യ, സിറിയയില്‍ നിന്ന് ഐ.എസിനെ ഉന്മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ്.
അതേ സമയം രാജ്യത്തിനകത്തുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ ഫ്രാന്‍സ് തുടങ്ങിയരുന്നു. ആക്രമണത്തവുമായി ബന്ധമുള്ളവര്‍ക്കായി ചൊവ്വാഴ്ച രാജ്യത്തുടനീളം റെയ്ഡ് നടത്തി. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണങ്ങളും തുടര്‍ന്നു. ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ റാഖയിലെ ഐ.എസിന്റെ പരിശീലനകേന്ദ്രവും മറ്റൊരു പ്രധാനകേന്ദ്രവും തര്‍ത്തതായി പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
Discussion about this post