ബലോഡ്: ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിൽ എസ്‌യുവിയും ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 11 പേർക്ക് ദാരുണാന്ത്യം. ജഗ്താര ഗ്രാമത്തിൽ ഇന്ന് പുലർച്ചയൊണ് അപകടമുണ്ടായത്. ധംതാരി ജില്ലയിലെ സോറം ഭട്ഗാവ് ഗ്രാമവാസികളായ ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് അപകടത്തിൽ പെടുന്നത്.
എസ്‌യുവിയിൽ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. എസ്‌യുവിയിൽ ഉണ്ടായിരുന്ന 10 പേരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കുട്ടി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചതെന്ന് പുരൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ കുമാർ സാഹു പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടമുണ്ടായതിന് പിന്നാലെ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ട ട്രക്ക് ഡ്രൈവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അനുശോചനം രേഖപ്പെടുത്തി.
Discussion about this post