കണ്ണൂർ: പൊള്ളാച്ചിയിൽ ബി.കോം വിദ്യാർത്ഥിനിയായ സുബ്ബലക്ഷ്മി കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ. ഇടയാർപാളയം സ്വദേശി സുജയ് (30), ഇയാളുടെ മലയാളിയായ ഭാര്യ രേഷ്മ (25) എന്നിവരെയാണ് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. സുബ്ബലക്ഷ്മിയെ ഈ മാസം രണ്ടാം തിയതിയാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓൺലൈൻ വ്യാപാരിയായ സുജയിന്റെ അപ്പാർട്‌മെന്റിൽ നിന്ന് രാത്രിയോടെ പെൺകുട്ടിയുടെ അലർച്ച കേട്ട അയൽവാസികൾ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം സുജയും രേഷ്മയും നാടു വിടുകയായിരുന്നുവെന്നാണ് സൂചന.
ഇവർ കണ്ണൂരിലെത്തിയതായി വിവരം ലഭിച്ചതിന് പിന്നാലെ എസിപിയുടെ നിർദ്ദേശപ്രകാരം പോലീസ് പരിശോധന നടത്തുകയായിരുന്നു. ടൗൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽ നിന്ന് പുലർച്ചെയോടെ ഇവരെ പിടികൂടിയത്.
സുജയും സുബ്ബലക്ഷ്മിയും തമ്മിൽ ബന്ധം ഉണ്ടായിരുന്നുവെന്നും, കാമുകനെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. ഇവരെ തമിഴ്‌നാടിന് പോലീസിന് കൈമാറി.












