ലക്‌നൗ: ഉത്തർപ്രദേശിൽ സംസ്‌കൃത പരീക്ഷയിൽ ഉന്നതവിജയം നേടിയ ബാലനെതിരെ സൈബർ ആക്രമണം. ഉത്തർപ്രദേശ് മാധ്യമിക് സംസ്‌കൃത ശിക്ഷാ പരിഷത്ത് ബോർഡിന്റെ ഉത്തര മാധ്യമ-11 പരീക്ഷയിൽ 82.71 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടിയ ഇർഫാനെതിരെയാണ് മതമൗലികവാദികൾ തെറിവിളികളുമായി രംഗത്തെത്തിയത്.
ബിഎ ബിരുദദാരിയും കർഷകനുമായ ഇർഫാന്റെ പിതാവ്, തന്റെ മകൻ സംസ്‌കൃതം പഠിക്കാൻ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞിരുന്നു. അവൻ പഠിക്കാൻ വ്യത്യസ്തമായ വിഷയം പഠിക്കാൻ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്നും മുസ്ലീമായത് കൊണ്ട് സംസ്‌കൃതം പഠിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് തടഞ്ഞില്ലെന്നും പിതാവ് തുറന്നു പറഞ്ഞിരുന്നു.
ഹിന്ദുക്കൾ മാത്രം സംസ്‌കൃതവും മുസ്ലീങ്ങൾ മാത്രം ഉറുദവും പഠിച്ചാൽ മതിയെന്ന ചിന്ത തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് സംസ്‌കൃതം അദ്ധ്യാപകനാവണമെന്നായിരുന്നു ഉന്നതവിജയത്തിന് ശേഷം ഇർഫാൻ പറഞ്ഞത്. ഇത് വാർത്തയായതോടെയാണ് ഇസ്ലാമിസ്റ്റുകൾ സൈബർ ആക്രമണവുമായി രംഗത്തെത്തിയത്. അമുസ്ലീങ്ങളാണ് സംസ്‌കൃതത്തെ സ്‌നേഹിക്കുന്നതെന്നും, എന്തിനാണ് സംസ്‌കൃതം അദ്ധ്യാപകനാവാൻ പോകുന്നതെന്നും ചോദിച്ച മതമൗലികവാദികൾ, കുട്ടിയെ സംസ്‌കൃതം പഠിക്കാൻ അനുവദിച്ച കുടുംബത്തെ തെറിവിളിയും നടത്തി ആക്ഷേപിച്ചു.
Discussion about this post