തൃശൂർ: കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡറായ പ്രവീൺ നാഥ് ജീവനൊടുക്കി. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച പ്രവീൺ ചികിത്സയിലിക്കെയാണ് മരിച്ചത്. പാലക്കാട് നെന്മാറ സ്വദേശിയായ പ്രവീൺ, മിസ്റ്റർ കേരള ട്രാൻസ്മാൻ എന്ന രീതിയിലാണ് മലയാളികൾക്ക് സുപരിചിതനായത്.
മോഡലും ട്രാൻസ് വുമണുമായ രിഷാന ഷെവുമായുള്ള വിവാഹം ഈ കഴിഞ്ഞ ഫെബ്രുവരി 14 ന് നടന്നിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ദിവസങ്ങൾക്ക് മുൻപ് ഇരുവരും പിരിയുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഈ വാർത്തകൾ നിഷേധിച്ച് പ്രവീൺ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. പിന്നാലെയാണ് മരണം.
Discussion about this post