ലക്‌നൗ: ദേ കേരള സ്റ്റോറിയുടെയും ദ ക്ശമീർ ഫയൽസിന്റെയംു നിർമ്മാതാക്കളെ ജയിലടയ്ക്കണമെന്ന് സമാജ് വാദി എംപി അബു ആസ്മി. സിനിമ അസത്യമാണ് പ്രചരിപ്പിക്കുന്നതെന്ന് എംപി പറഞ്ഞു. അമുസ്ലിം പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു മുസ്ലീം സംഘടന രാജ്യത്തില്ല. അത്തരത്തിൽ ഏതെങ്കിലും സംഘടന ഉണ്ടെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ട അബു ആസ്മി, തെളിയിച്ചാൽ താൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു.
ഈ രാജ്യത്ത് ആർക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് മതം മാറാൻ സ്വാതന്ത്ര്യമുണ്ട്. വർഷങ്ങളായി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വിവാഹം കഴിക്കുന്നുണ്ടെന്ന് അബു ആസ്മി പറഞ്ഞു.
ദ കേരള സ്റ്റോറി വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തെളിയിക്കുക, അപ്പോൾ മാത്രമേ താൻ വിശ്വസിക്കൂയെന്ന് അബു കൂട്ടിച്ചേർത്തു.
Discussion about this post