മുംബൈ: ദ കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ദ കേരള സ്‌റ്റോറി ഐഎസിനെ മോശമായി ചിത്രീകരിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റാരെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും താരം പറഞ്ഞു.
”ഞാൻ സിനിമ കണ്ടിട്ടില്ല, പക്ഷേ സിനിമ നിരോധിക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ടെന്ന് അറിയാം, ഞാൻ ഇതിനെ പറ്റി വായിച്ചു, തെറ്റുണ്ടെങ്കിൽ തിരുത്തൂ, സിനിമ നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.ഐഎസിനെ മാത്രമാണ് മോശമായി ചിത്രീകരിക്കുന്നത്, അല്ലേ?രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാപനമായ ഹൈക്കോടതി ഇത് പറയുന്നുണ്ടെങ്കിൽ, അവർ പറയുന്നത് ശരിയാണ്. ഐഎസ്‌ഐഎസ് ഒരു തീവ്രവാദ സംഘടനയാണ്, ഞാൻ അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നത് പോലെയല്ല; നമ്മുടെ രാജ്യം, ആഭ്യന്തര മന്ത്രാലയം മറ്റ് രാജ്യങ്ങളും അവരെ അങ്ങനെ വിളിച്ചിട്ടുണ്ട്” എന്നായിരുന്നു കങ്കണയുടെ പരാമർശം.
ഐഎസ് ഒരു ഭീകര സംഘടനയല്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരും തീവ്രവാദികളാണെന്നും കങ്കണ പറഞ്ഞു. സിനിമ തങ്ങളെ വ്യക്തിപരമായി ആക്രമിച്ചുവെന്ന് വിശ്വസിക്കുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്ന് താരം വ്യക്തമാക്കി.
Discussion about this post