തിരുവനന്തപുരം: ശമ്പളം മുഴുവനായും വിതരണം ചെയ്യുമെന്നുള്ള പ്രഖ്യാപനം പാലിക്കപ്പെടാതെ വന്നതോടെ ഇന്ന് മുതൽ സംയുക്ത സമരം ആരംഭിച്ച് കെഎസ്ആർടിസി ജീവനക്കാർ. ഈ മാസം അഞ്ചിനകം ഏപ്രിൽ മാസത്തെ ശമ്പളം മുഴുവനായും ജീവനക്കാർക്ക് നൽകാൻ കഴിയുമെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ ഇതിന് സാധിച്ചില്ല. ഇതേ തുടർന്നായിരുന്നു ഇന്ന് മുതൽ ജീവനക്കാർ സംയുക്ത സമരത്തിലേക്ക് കടന്നത്.
ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകുന്നതിനായുള്ള തുക ധനവകുപ്പ് അനുവദിച്ചിരുന്നില്ല. ഇതേ തുടർന്ന് ശമ്പളത്തിന്റെ രണ്ട് ഗഡുവാണ് മുടങ്ങിയത്. 50 കോടിയായിരുന്നു കെഎസ്ആർടിസി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നൽകാൻ കഴിയില്ലെന്ന് ആയിരുന്നു ധനവകുപ്പിന്റെ നിലപാട്. ശമ്പള വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി എല്ലാമാസവും അഞ്ചാം തിയതിയ്ക്ക് മുൻപ് ശമ്പളം നൽകാൻ നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സിഐടിയു, ടിഡിഎഫ് സംഘടനകൾ ചീഫ് ഓഫീസിന് മുൻപിൽ സമരം ആരംഭിക്കും. എട്ടാം തിയതി മുതൽ സമരം ആരംഭിക്കാനാണ് ബിഎംഎസ് ജീവനക്കാരുടെ തീരുമാനം.
Discussion about this post