‘ദി കേരള സ്റ്റോറിക്ക്’ നികുതിയിളവ് പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് ദി കേരള സ്റ്റോറിയെന്നും, അതിനാൽ സിനിമയ്ക്ക് നികുതിയിളവ് നൽകാൻ സർക്കാർ തീരുമാനിച്ചെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
കേരളത്തിൽ മതപരിവർത്തനം നടത്തപ്പെട്ട് സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്കായി കൊണ്ടു പോകപ്പെട്ട പെൺകുട്ടികളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ആദ്യം 7.5 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. രാജ്യത്തെ എല്ലാ തീയേറ്ററുകളിൽ നിന്നുള്ള വരുമാനമാണിത്.
എന്നാൽ കേരളത്തിൽ പലയിടത്തും സിനിമയ്ക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ചിത്രം പ്രദർശിപ്പിക്കാത്തതെന്ന് ലുലു പിവിആർ പ്രതിനിധി വ്യക്തമാക്കിയിരുന്നു. കൊച്ചി ലുലു മാൾ, ഒബ്‌റോൺ മാൾ, തിരുവനന്തപുരം ലുലു മാൾ എന്നിവിടങ്ങളിലെ പിവിആർ സ്‌ക്രീനിലെ പ്രദർനമാണ് സർക്കാർ നിർദ്ദേശപ്രകാരം റദ്ദ് ചെയ്യപ്പെട്ടത്. മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകാമെന്ന് പിവിആർ പ്രതിനിധി അറിയിച്ചെങ്കിലും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം ചിത്രത്തെ പ്രശംസിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. തീവ്രവാദം തുറന്ന് കാട്ടുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post