തിരുവനന്തപുരം: വെള്ളറടയിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാരക്കോണം മുര്യതോട്ടം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലായിരുന്നു മോഷണ ശ്രമം ഉണ്ടായത്.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. പതിവില്ലാതെ അർദ്ധരാത്രി ക്ഷേത്രത്തിൽ നിന്നും ശബ്ദം കേൾക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്ന് നാട്ടുകാർ ഉടനെ വിവരം ക്ഷേത്രം അധികൃതരെ അറിയിക്കുകയായിരുന്നു. ഇവർ എത്തിയ ശേഷം ക്ഷേത്രം തുറന്നു. അപ്പോഴാണ് മൂന്ന് പേർ ചേർന്ന് ക്ഷേത്രത്തിലെ പണവും ആഭരണങ്ങളും മോഷ്ടിക്കുന്നതായി കണ്ടത്. ഉടനെ പിടികൂടുകയായിരുന്നു.
പിടികൂടാനുള്ള ശ്രമത്തിനിടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. പിടികൂടിയ ഒരു പ്രതിയെ രാത്രി തന്നെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. പ്രതികൾ ഇതിന് മുൻപും നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മറ്റ് രണ്ട് പേർക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post