എറണാകുളം: സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ദി കേരള സ്‌റ്റോറി കണ്ടതിന് പിന്നാലെ പ്രതികരണവുമായി നടി മേനക. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ തന്നെയാണല്ലോ സിനിമയിലും ഉളളതെന്ന മേനക പറഞ്ഞു. സിനിമ വസ്തുതാപരമാണെന്നും മേനക പ്രതികരിച്ചു.
പ്രദർശനത്തിനെത്തി രണ്ടാമത്തെ ദിവസമാണ് നടി സിനിമ കാണുന്നത്. മികച്ച സിനിമയാണ് കേരള സ്റ്റോറിയെന്ന് മേനക പറഞ്ഞു. പത്രത്തിലും ടിവിയിലും കാണുന്ന സംഭവങ്ങളല്ലേ സിനിമയിലും ഉള്ളത്. നമ്മുടെ അയൽ പക്കങ്ങളിൽ നിന്നും സുഹൃത്തുക്കളുടെ അടുത്ത് നിന്നുമെല്ലാം കേൾക്കുന്നത് തന്നെയാണ് ഇതെല്ലാം. സിനിമയിൽ ഉള്ള കാര്യങ്ങളെല്ലാം സത്യമാണെന്നും മേനക വ്യക്തമാക്കി.
നേരത്തെ നടിയുടെ ഭർത്താവും നിർമാതാവും ഫിലിം ചേംബർ പ്രസിഡൻറുമായ ജി. സുരേഷ് കുമാറും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ചിത്രം കേരളത്തിൽ നടന്ന കഥയാണെന്ന് ആയിരുന്നു സുരേഷ് കുമാർ പറഞ്ഞത്. കേരള സമൂഹം യാഥാർത്ഥ്യം മനസ്സിലാക്കണം. മികച്ച സിനിമയാണ് കേരള സ്റ്റോറിയെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.
Discussion about this post