തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കോൺഫറൻസ് ഹാളും കോടികൾ മുടക്കി നവീകരിക്കാനൊരുങ്ങി സർക്കാർ. 2.11 കോടി രൂപ ചെലവഴിച്ചാണ് നവീകരണം. ഇത് സംബന്ധിച്ച് പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവ് ഇറക്കി.
മുഖ്യമന്ത്രിയുടെ ഓഫീസും ചേംബറും നവീകരിക്കാൻ 60.46 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഇന്റീരിയർ ജോലികൾക്ക് 12.18 ലക്ഷവും, ഫർണീച്ചറുകൾക്ക് വേണ്ടി 17.42 ലക്ഷവുമാണ് മുടക്കുന്നത്. പിണറായി വിജയന്റെ നെയിം ബോർഡ്, എംബ്ലം, ഫ്‌ളാഗ് പോൾസ് എന്നിവ തയ്യാറാക്കാൻ 1.56 ലക്ഷം രൂപ ചെലവ് വരും. ശുചിമുറിക്കും റെസ്റ്റ് റൂമിനും വേണ്ടി 1.72 ലക്ഷവും പ്രത്യേക ഡിസൈനിൽ ഉള്ള ഫ്‌ളഷ് ഡോറിന് 1.85 ലക്ഷവും മുടക്കും.
സോഫ ലോഞ്ചിന് 92,920 രൂപ, ഇലക്ട്രിക്കൽ ജോലിക്കായി 4.70 ലക്ഷം, എസിക്ക് 11.55 ലക്ഷം, അഗ്നിശമന സംവിധാനത്തിന് 1.26 ലക്ഷം എന്നിങ്ങനെ 60.46 ലക്ഷവും കണക്കാക്കിയിരിക്കുന്നു. എല്ലാ ജോലികളും നവീകരണവും പൂർത്തിയാകുമ്പോഴേക്കും രണ്ട് കോടിയിലധികം രൂപയായിരിക്കും ചെലവിട്ടിട്ടുണ്ടാവുക.
Discussion about this post