ബംഗളൂരു: മുഴുവൻ സീറ്റും നേടി കർണാടകയിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത ശേഷം ശിവമോഗയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നുണകൾ കൊണ്ട് ഊതി വീർപ്പിച്ച ബലൂണുമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി തിരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റും നേടും. അതുകൊണ്ട് തന്നെ കോൺഗ്രസിന് വലിയ ഭയമാണ്. അതുകൊണ്ടുതന്നെ നുണകൾ കൊണ്ടുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കുകയാണ് കോൺഗ്രസ്. എന്നാൽ ആളുകൾക്ക് കോൺഗ്രസിനെക്കുറിച്ചുള്ള സത്യം അറിയാം. നുണകൾ കൊണ്ടുള്ള ഒരു വലിയ ഊതി വീർപ്പിച്ച് നടക്കുകയാണ് കോൺഗ്രസ്. ഇതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന കാര്യവും പാർട്ടിയ്ക്ക് അറിയാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നീറ്റ് പരീക്ഷ നടക്കുന്നതുകൊണ്ട് തന്നെ നേരത്തെ റോഡ് ഷോ നടത്തി. എന്നാൽ ഒരു പാർട്ടിയ്ക്കും ഇത് ചെയ്യാൻ കഴിയില്ല. ബംഗളൂരുവിലെ ജനങ്ങളിൽ നിന്നും ഒരുപാട് സ്‌നേഹം ഏറ്റുവാങ്ങാൻ തനിക്ക് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ വികസനം പേപ്പറിൽ മാത്രമാണ് കാണാൻ കഴിയുക. അല്ലാതെ സംസ്ഥാനത്തിന്റെ വികസനത്തിന് കോൺഗ്രസിന് താത്പര്യമില്ല.
കോൺഗ്രസ് ഭരണത്തിൽ സ്ത്രീകൾ തിരസ്‌കരിക്കപ്പെട്ടിരുന്നു. കർഷകർക്ക് വേണ്ടി ഒരു വികസനവും കോൺഗ്രസ് കൊണ്ടുവന്നില്ല. പകരം നുണകൾ പറഞ്ഞുപരത്തി. ബിജെപി അധികാരത്തിൽ വന്നാൽ കോൺഗ്രസിന്റെ നുണകൾ എല്ലാം തുറന്നു കാണിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post