പട്ന : അഴുക്കുചാലിൽ വീണുകിടക്കുന്ന നോട്ടുകെട്ടുകൾ ശേഖരിക്കാൻ മലിനജലത്തിലേക്ക് ചാടിവീഴുന്ന ആളുകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബീഹാറിലെ റോഹ്താസ് ജില്ലയിലെ സസാരാമിൽ നിന്നുളള ദൃശ്യങ്ങളാണിത്. പട്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മൊറാദാബാദിന് സമീപം ശനിയാഴ്ചയാണ് സംഭവം നടന്നത്.
പണത്തിന് വേണ്ടി ആളുകൾ എന്തും ചെയ്യും എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. അഴുക്കുചാലിൽ കിടന്ന നോട്ടുകൾ ശേഖരിക്കാൻ ആളുകൾ അതിലേക്ക് എടുത്ത് ചാടുകയായിരുന്നു. നിരവധി പേർ മലിന ജലത്തിൽ ഇറങ്ങി കറൻസി ശേഖരിക്കുന്ന് കാണാം. മറ്റുളളവർ കാഴ്ചക്കാരായി ചുറ്റിനുമുണ്ട്. വൃദ്ധന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം ഇവ ശേഖരിക്കുന്ന തിരക്കിലാണ്. നോട്ടുകെട്ടുകൾ നെഞ്ചോട് ചേർത്ത് പിടിച്ച് കരയിലേക്ക് കയറി വരുന്നവരെയും വീഡിയോയിൽ കാണാം.
https://twitter.com/HindustanUPBH/status/1654778156098936832?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1654778156098936832%7Ctwgr%5E5837e5c235eb7a8462a845a7ec58a60e692d0213%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Fcities%2Fpatna-news%2Fsasaram-people-jump-into-drain-to-collect-currency-notes-in-bihar-101683450512549.html
മൊറാദാബാദിലെ ഒരു കനാലിന് സമീപം നോട്ടുകളുടെ കെട്ടുകൾ കുമിഞ്ഞുകൂടി കിടക്കുന്നുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പോലീസ് എത്തി നാല് മണിക്കൂറോളം പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസ് പോയതിന് പിന്നാലെയാണ് ജനങ്ങളെത്തി അഴുക്കുചാലിൽ നിന്ന് നോട്ടുകെട്ടുകൾ എടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഴുക്കുചാലിൽ എത്രമാത്രം പണം കിടന്നിരുന്നുവെന്ന് കണ്ടെത്താനായിട്ടില്ല.
Discussion about this post