ബംഗളൂരു : കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം പൊടിപൊടിക്കുകയാണ്. റോഡ് ഷോകളും റാലികളുമായി ബിജെപി നേതാക്കളും സ്റ്റാർ ക്യാമ്പെയ്നർമാരും സംസ്ഥാനത്ത് തന്നെയുണ്ട്. രണ്ട് ദിവസമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയും നടക്കുന്നുണ്ട്. ഇതിനിടെ മറ്റൊരു വ്യത്യസ്തമായ രീതിയിൽ പ്രചാരണവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. യുവാക്കൾക്കൊപ്പമിരുന്ന് മസാല ദോശ കഴിച്ചും സ്കൂട്ടറിൽ യാത്ര ചെയ്തുമാണ് രാഹുൽ ഗാന്ധിയുടെ പ്രചാരണം.
ഫുഡ് ഡെലിവറി ആപ്പുകൾ വേണ്ടി പ്രവർത്തിക്കുന്ന ഡെലിവർ വർക്കർമാരോടൊപ്പം ഹോട്ടലൽ ഇരുന്നാണ് രാഹുൽ കാപ്പിയും മസാല ദോശ കഴിച്ചത്. ഡൺസോ, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ കമ്പനികളുടെ ഡെലിവറി പാർട്നേഴ്സുമായും ചർച്ച നടത്തി. അവരുടെ ശമ്പളവും ജീവിത സാഹചര്യങ്ങളുമെല്ലാം രാഹുൽ ചോദിച്ചറിഞ്ഞു.
തുടർന്ന് ഡെലിവറി ബോയോടൊപ്പം സ്കൂട്ടറിലും രാഹുൽ യാത്ര ചെയ്തു. സ്ഥിരവരുമാനം ഇല്ലാത്തതിനെക്കുറിച്ചും ദൈനംദിന ചെലവുകളെക്കുറിച്ചും രാഹുൽ അന്വേഷിച്ചു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
#WATCH | #Karnataka : Congress leader #RahulGandhi rides a scooter with a delivery boy in Bengaluru. pic.twitter.com/RBRaYsJDQT
— TOI Bengaluru (@TOIBengaluru) May 7, 2023
കർണാടകയിൽ ശക്തമായ പ്രചാരണ പരിപാടികളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. മെയ് 10 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. മെയ് 13 ന് വോട്ടെണ്ണൽ. കർണാടകയിൽ അധികാരം നിലനിർത്താനാകും എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. ഇത്തവണ കൈവിട്ട് പോയാൽ പിന്നെ പാർട്ടിക്ക് പിടിച്ചുനിൽക്കാനാവില്ല എന്നാണ് വിലയിരുത്തൽ.
Discussion about this post