Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിണറായിയെയും ഇടത് സർക്കാരിനെയും മഹത്വവൽക്കരിച്ചില്ല; 2018 സിനമയ്‌ക്കെതിരെ ദേശാഭിമാനി; ചരിത്രത്തെ അദൃശ്യവൽക്കരിച്ചുവെന്ന് ആരോപണം; സർക്കാർ ഇല്ലാത്ത ഉടോപ്യൻ കേരളമാണ് ജൂഡ് ചിത്രീകരിച്ചതെന്നും ആക്ഷേപം

by Brave India Desk
May 8, 2023, 03:03 pm IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: 2018 ലെ പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സിനിമയെ വിമർശിച്ച് ദേശാഭിമാനി. പ്രളയത്തിന്റെ പേരിൽ പിണറായി സർക്കാരിന്റെ നേട്ടങ്ങളും ഇടപെടലും സിനിമയിൽ നിന്ന് മനപ്പൂർവ്വം മാറ്റിവെച്ചുവെന്നാണ് ദേശാഭിമാനിയുടെ ആരോപണം. ‘തിയറ്ററിൽ കാണേണ്ട സിനിമ അദൃശ്യവൽക്കരണ രാഷ്ട്രീയത്തിൽ നഷ്ടമാകുന്ന പൂർണത’ എന്ന തലക്കെട്ടിൽ കെ.എ നിധിൻ നാഥ് എഴുതി ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച സിനിമയെക്കുറിച്ചുളള ലേഖനത്തിലാണ് ആക്ഷേപങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

സിനിമ കണ്ടാൽ തോന്നുക, പ്രളയത്തെ നാട് സ്വയം അതിജീവിച്ചതാണെന്നാണ്. നമ്മൾ ഒരുമിച്ച് ഇറങ്ങുവല്ലേ എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവിനെയടക്കം ഒപ്പം കൂട്ടി ഇറങ്ങിയ ഒരു മുഖ്യമന്ത്രിയുണ്ട്. പേര് പിണറായി വിജയൻ, സിപിഎമ്മിന്റെ പിബി അംഗം. ഇതിന്റെ ഭാഗമായാണ് പ്രളയ അതിജീവനവും പ്രളയാനന്തര പുനർനർമാണവുമെല്ലാം സാധ്യമാക്കിയതെന്ന് ലേഖനത്തിൽ പറയുന്നു.

Stories you may like

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയമുണ്ടായത് എന്ന അജൻഡ നിർമിതമായ വാട്സാപ്പ് ഫോർവേഡ് തന്റെ നിലപാടായി പ്രഖ്യാപിച്ചയാളാണ് സംവിധായകൻ ജൂഡ് എന്ന് ലേഖനത്തിൽ ആരോപിക്കുന്നു. എം.എം മണി മന്ത്രിയായപ്പോൾ വെറുതെ സ്‌കൂളിൽ പോയി എന്ന് അധിക്ഷേപിച്ച ആളുമാണ്. ഈ രണ്ട് നിലപാടുകൾ മതി ജൂഡിന്റെ രാഷ്ട്രീയം തിരിച്ചറിയാനെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. വളച്ചൊടിക്കലും വ്യാജ പ്രചരണവും പോലെ തന്നെ അപകടമാണ് അദൃശ്യവൽക്കരണവും തിരസ്‌കരണവുമെന്ന് ലേഖനത്തിൽ പറയുന്നു.

മഹാപ്രളയത്തിലെ യഥാർഥ നായകർ കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. എന്നാൽ സിനിമയിൽ അവതരിപ്പിച്ച പോലെ ഒരു പള്ളിലച്ചൻ വിളിച്ചത് കൊണ്ട് മാത്രം ഓടി വന്നവരല്ല അവരെന്നും ലേഖനത്തിൽ പരിഹസിക്കുന്നു. അവരെ വിളിച്ചവരിൽ ഈ നാടിന്റെ സർക്കാർ സംവിധാനം മുതൽ ഈ നാട്ടിലെ സാധാ മനുഷ്യർ വരെയുണ്ട്.

‘എവരി വൺ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനിൽ വന്ന സിനിമയിൽ ‘പൊതു ബോധ’മായ സൈനിക ഹീറോവൽക്കരണവും നടത്തി കൈയ്യടി നേടാൻ ശ്രമിക്കുന്നുണ്ടെന്ന് ലേഖനം വിമർശിക്കുന്നു. ടോവിനോയുടെ ഭയം കൊണ്ട് സൈന്യത്തിൽ നിന്ന് ഓടി പോന്ന അനൂപിനെ മറ്റുള്ളവരിൽ നിന്ന് കുറച്ച് മുകളിലേക്ക് നിർത്തുന്നത് ഈ പൊതുബോധനിർമിതയുടെ ഭാഗമായാണെന്നാണ് കണ്ടെത്തൽ.

മഹാപ്രളയത്തിന്റെ ഡോക്യൂമെന്റേഷന് സമാനമായി നിൽക്കാൻ സിനിമാറ്റിക്ക് സാധ്യത 2018ന് ഉണ്ടായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായുള്ള മറച്ചുവെക്കലിൽ അത് നഷ്ടമായെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. സിനിമ കേരളത്തിന്റെ കഥയാണെന്ന അവകാശവാദം വിമർശിക്കപ്പെടുമെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.

Tags: 2018 movieJude anthony JosephKerala Flood movie
Share2
Tweet
Send
Share

Latest stories from this section

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

Latest News

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies