തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ തീപിടുത്തം. നോർത്ത് സാൻവിച്ച് ബ്ലോക്കിൽ ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. വ്യവസായമന്ത്രി പി.രാജീവിന്റെ ഓഫീസ് ഉൾപ്പെടുന്ന ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ ബ്ലോക്കിൽ നാലാം നിലയിലാണ്. ഫയർഫോഴ്‌സ് എത്തി തീയണച്ചു. പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒരു വർഷം മുൻപ് സമാനമായ രീതിയിൽ സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടായത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.
Discussion about this post