ന്യൂഡൽഹി: ദി കേരള സ്റ്റോറി സിനിമയുടെ അണിയറപ്രവർത്തകർക്ക് വധഭീഷണി സന്ദേശം ലഭിച്ചതായി പരാതി. അജ്ഞാത നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ചിത്രത്തിന്റെ സംവിധായകനായ സുദീപ്‌തോ സെൻ ഇത് സംബന്ധിച്ച് മുംബൈ പോലീസിനെ ഇത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടുണ്ട്.
ഈ സിനിമ കൊണ്ട് നിങ്ങൾ ഒരു നല്ല കാര്യവും ചെയ്തിട്ടില്ലെന്നും, ഒറ്റയ്ക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ തീർത്തു കളയും എന്നുമായിരുന്നു സന്ദേശം. സന്ദേശം ലഭിച്ചയാൾക്ക് പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. എന്നാൽ രേഖാമൂലം പരാതി നൽകാത്ത സാഹചര്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
അതേസമയം സിനിമയെ ചൊല്ലിയുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളും ശക്തമാകുന്നുണ്ട്. ബംഗാളിൽ സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സുപ്രീംകോടതി അനുമതി നൽകിയ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന സംസ്ഥാന നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്യ
ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിൽ നിന്നും നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ഇന്നലെയാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. തീരുമാനത്തിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ പറഞ്ഞു.
Discussion about this post