മണിരത്‌നം സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച തമിഴ് ചിത്രം ഓകെ കണ്മണി ബോളിവുഡിലേക്ക്. ആദിത്യ കപൂറും ശ്രദ്ധ കപൂറും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളാവും.
മണിരത്‌നത്തിന്റെ സുഹൃത്തായ ഷാദ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തവര്‍ഷമായിരിക്കും ചിത്രീകരികരണം ആരംഭിക്കുക. എന്നാല്‍ സിനിമയുടെ പേരോ മറ്റ് കഥാപാത്രങ്ങളെകുറിച്ചോ തീരുമാനമായിട്ടില്ല.
മണിരത്‌നത്തിന്റെ തന്നെ അലൈപായുതെ എന്ന ചിത്രം ഹിന്ദിയിലേക്ക് സാത്തിയ എന്ന പേരില്‍ റീമേക്ക് ചെയ്തായിരുന്നു ഷാദ് അലി സംവിധാന രംഗത്തെത്തിയത്.
Discussion about this post