അഹമ്മദാബാദ് : സുധിപ്‌തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറി എന്ന സിനിമയ്ക്ക് പിന്തുണയുമായി ഗുജറാത്തിലെ ജനങ്ങൾ. സിനിമ ടിക്കറ്റ് കാണിക്കുന്നവർക്ക് ഇവിടെ ചായയും കാപ്പിയും ഫ്രീയായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സൂറത്തിലെ ഒരു ചായക്കടക്കാരൻ. വേസുവിലുള്ള കേസരിയ ടീ ഷോപ്പ് ഉടമയാണ് ഈ ഓഫറുമായി രംഗത്തെത്തിയത്.
ദ കേരള സ്റ്റോറി സിനിമയുടെ ടിക്കറ്റ് കാണിക്കുന്നവർക്ക് ചായയും കാപ്പിയും സൗജന്യമായി ലഭിക്കും. മെയ് 15 വരെ മാത്രമേ ഈ ഓഫർ ഉള്ളൂ. ഈ സിനിമ എല്ലാവരും കണ്ടിരിക്കേണ്ടതാണെന്നും അതുകൊണ്ടാണ് താൻ ഈ ഓഫർ നൽകുന്നത് എന്നും ചായക്കടയുടെ ഉടമ പറഞ്ഞു.
പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി ഐഎസിൽ റിക്രൂട്ട് ചെയ്ത് സിറിയയിലേക്ക് അയക്കുന്നത് പ്രമേയമാക്കി സുധീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം രാജ്യത്ത് കോളിളക്കം സൃഷ്ടിക്കുകയാണ്. സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി ഇടത് നേതാക്കൾ രംഗത്തെത്തുമ്പോൾ, പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത് എന്നാണ് സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇത് നിരോധിക്കണമെന്ന ആവശ്യവുമായി നിരവധി പേർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് നിരോധിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
Discussion about this post