തിരുവനന്തപുരം: മതപരിവർത്തനത്തിന്റെയും തീവ്രവാദത്തിന്റെയും ഭീകരമുഖം വെളിച്ചത്ത് കൊണ്ട് വന്ന സിനിമയാണ് ദ കേരള സ്റ്റോറി. നിരവധി പേർ സിനിമയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ ചില കോണുകളിൽ നിന്ന് സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
അതിനിടെ മതപരിവർത്തനത്തിന് ഇരയായി, തിരികെ ഹിന്ദുമതത്തിലേക്ക് എത്തിയ നിരവധി പേർ തങ്ങളുടെ അനുഭവകഥകൾ ലോകത്തോട് വിളിച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ അനഘജയഗോപാൽ തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്. കേരളത്തിലോ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലോ മാത്രമല്ല, ലോകമെമ്പാടും നടക്കുന്ന സംഭവങ്ങളുടെ യാഥാർത്ഥ്യമാണ് സിനിമ ചിത്രീകരിക്കുന്നതെന്ന് അവർ പറയുന്നു.
അനഘ ജയഗോപാലിന്റെ കഥ
എറണാകുളം സ്വദേശിയാണ് അനഘജയഗോപാൽ. സഹപാഠികളും സഹപ്രവർത്തകരും ചേർന്നാണ് ഹിന്ദുമതവിശ്വാസിയായിരുന്ന അനഘയെ ഇസ്ലാം മതത്തിലേക്ക് എത്തിച്ചത്. തന്നെ ബ്രയിൻവാഷ് ചെയ്ത് മതപരിവർത്തനം നടത്തുകയായിരുന്നുവെന്ന് അനഘ പറയുന്നു. ‘ ഞാൻ ബൗദ്ധിക ജിഹാദിന് ഇരയായവളാണ്, എന്നാൽ ലൗജിഹാദ് നിലവിലുണ്ടെന്ന് ഉറപ്പിച്ച് പറയാൻ കഴിയും’-അനഘ പറയുന്നു.
എന്റെ മതപരിവർത്തന കഥ 2013-2014 മുതലാണ് ആരംഭിക്കുന്നത്. ദ കേരള സ്റ്റോറി എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ശാലിനി ഉണ്ണികൃഷ്ണൻ – കൃത്യമായി നമുക്ക് എത്ര ദൈവങ്ങളുണ്ട്, എന്തിനാണ് ഇത്തരം ദൈവങ്ങളെ ആരാധിക്കുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങൾ അഭിമുഖീകരിക്കുന്നു. സഹപാഠികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സമാനമായ ചോദ്യങ്ങൾ ഞാൻ അഭിമുഖീകരിക്കാറുണ്ടായിരുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്തതിനാൽ ആ സമയത്ത് മിണ്ടാതിരിക്കുകയായിരുന്നു ഞാൻ ചെയ്തിരുന്നത്. ഈ ചോദ്യങ്ങൾ ഞാൻ എന്റെ മാതാപിതാക്കളോട് ചോദിച്ചപ്പോൾ അവർക്കും ഉത്തരം നൽകാൻ കഴിഞ്ഞില്ല. സോഷ്യൽമീഡിയയുടെ സഹായവും തേടി, വ്യക്തമായ ഉത്തരങ്ങളൊന്നും ലഭിച്ചില്ല. അത് കൊണ്ട് തന്നെ ഹിന്ദുമതത്തിൽ പിന്തുടരുന്നതിൽ കാര്യമില്ലെന്ന് മനസിലായി. -അനഘ വെളിപ്പെടുത്തി.
ചോദ്യങ്ങൾ ചോദിച്ച് ആശയക്കുഴപ്പത്തിലാക്കുക എന്നത്, മതപരിവർത്തനം നടത്തുന്നതിനായി അവർ എടുക്കുന്ന ആദ്യപടിയാണെന്ന് അനഘ പറയുന്നു. ഉത്തരം കിട്ടാതായാൽ അവർ ബ്രയിൻ വാഷിംഗ് ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ അവർ ഹിന്ദുമതത്തെ വിമർശിക്കാൻ ആരംഭിക്കും, ആ സമയത്തും ഉത്തരം നൽകാൻ കഴിഞ്ഞില്ലെങ്കിലാണ് മൂന്നാം ഘട്ടം ആരംഭിക്കു. ഇസ്ലാം മാത്രമാണ് യഥാർത്ഥമതം, അള്ളാഹുമാത്രമാണ് ദൈവം, എന്നിങ്ങനെയുള്ള വ്യാജ വാദങ്ങൾ നിരത്തും, മുഹമ്മദ് നബിയെ കുറിച്ചും ഖുറാനെക്കുറിച്ചും സംസാരിക്കും. സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുനത് ഇസ്ലാമിൽ നിന്നാണെന്ന് സഹപ്രവർത്തകർ പറഞ്ഞതോടെ താൻ മതത്തിലേക്ക് കൂടുതൽ അടുത്തുവെന്ന് അനഘ വെളിപ്പെടുത്തി.
ഒരു സ്ത്രീ തന്റെ ഭർത്താവ് ഒഴികെയുള്ള മറ്റ് പുരുഷന്മാർക്ക് മുമ്പിൽ തലമറയ്ക്കാതെ ഇസ്ലാമികവിശ്വാസപ്രകാരം വസ്ത്രം ധരിക്കാതെ പ്രത്യക്ഷപ്പെട്ടാൽ നരഗാഗ്നിയിൽ പോകുമെന്ന് ഭീഷണിപ്പെടുത്തി, ഇസ്ലാം മതം അനുസരിച്ച് ജീവിച്ചാൽ നരകാഗ്നിയിൽ നിന്ന് മോക്ഷം ലഭിക്കുമെന്ന് രക്ഷതേടാമെന്ന് പറഞ്ഞു. നരകത്തെ കുറിച്ചുള്ള തന്റെ ഭയത്തെ അവർ മുതലെടുത്തു. പിന്നാലെ എംഎം അക്ബറിന്റെയും സാക്കിർ നായിക്കിന്റെയും വീഡിയോകൾ കാണിക്കാൻ തുടങ്ങി. 5-6 വർഷത്തെ ഇസ്ലാമിക പഠനത്തിന് ശേഷം താൻ ഹിന്ദുവിരുദ്ധയും രാഷ്ട്രവിരുദ്ധയും ആയി തീർന്നു. മനുഷ്യവിരുദ്ധനായി തീർന്ന താൻ, അമുസ്ലീങ്ങളെല്ലാം കാഫിറുകൾ മാത്രമാണെന്ന് ധരിച്ചുവെന്ന് അനഘ പറയുന്നു.
കാഫിറുകൾക്ക് യാതൊരു പരിഗണനയും നൽകരുതെന്നും കഴിയിന്നത്ര ക്രൂരമായി പെരുമാറാമെന്നും ഖുറാൻ പറയുന്നു. എന്റെ മാതാപിതാക്കളെ ഞാൻ കാഫിറുകളായാണ് കണക്കാക്കിയത്. ഞാൻ ഹിന്ദു ദൈവങ്ങളെയും ഹിന്ദു മതത്തെയും ഹിന്ദു സംസ്‌കാരത്തെയും വെറുത്തു. ഹിന്ദു എന്ന വാക്ക് അന്ന് ഞാൻ ഏറ്റവും വെറുത്തിരുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മിക്കവാറും എല്ലാ ഹിന്ദു സംഘടനകൾക്കും ഹിന്ദു മതത്തിനും ഹിന്ദു എല്ലാത്തിനും എതിരെ അവർ എന്നോട് പലതും പറഞ്ഞു- അനഘ വെളിപ്പെടുത്തി.
പതിയെ ഇസ്ലാം മതത്തിൽ പറയുന്ന രീതിയിൽ മുസ്ലീമായി ജീവിക്കാൻ ആരംഭിച്ചും ബുർഖ മാത്രം ധരിച്ചു, നിസ്‌കരിക്കാൻ തുടങ്ങി. അപകടത്തിലേക്കാണ് ഞാൻ പോകുന്നതെന്ന് മനസിലാക്കിയ ആർഎസ്എസ് പ്രവർത്തകർ തന്നെ സമീപിച്ചു. എല്ലാ ചോദ്യത്തിനും ഉത്തരം ഇല്ലെന്ന് കരുതരുതെന്നും ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്ന സ്ഥലമുണ്ടെന്നും അവർ പറഞ്ഞു. തുടർന്ന് ആർഷ വിദ്യാ സമാജത്തിലെത്തി. അവിടെ വച്ചാണ് പല വഞ്ചനകളെയും തിരിച്ചറിഞ്ഞത്. എത്ര അപകടകരമായാണ് ഞാൻ ആ വഴിയിലൂടെ പോകുന്നത് എന്ന് മനസ്സിലായി. ഒരു പെൺകുട്ടിക്കും തന്റെ അവസ്ഥ വരരുത് എന്ന് ഞാൻ തീരുമാനിച്ചു. അതിനാൽ, ആർഷ് വിദ്യാ സമാജത്തിൽ ജീവിതകാലം മുഴുവൻ പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്ന് അനഘ കൂട്ടിച്ചേർത്തു.
Discussion about this post